സഹോദരിമാർക്കൊപ്പം തകർപ്പൻ നൃത്തവുമായി ഐമ- വീഡിയോ

June 25, 2020

‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് ഐമ സെബാസ്റ്റ്യൻ. പിന്നീട് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലും മികച്ച വേഷമാണ് ഐമയെ തേടിയെത്തിയത്. അധികം ചിത്രങ്ങളിൽ അഭിനയിക്കും മുൻപ് വിവാഹിതയായി വിദേശത്തേക്ക് പോയ ഐമ, സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.

നൃത്തവും, ടിക് ടോക്ക് വീഡിയോകളുമായി ഐമ ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സഹോദരിമാർക്കൊപ്പമുള്ള ഒരു നൃത്തമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

Yes we are cool sisters 😍

A post shared by Aima Rosmy Sebastian (@aima.rosmy) on

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ നിന്നുള്ള ഗാനത്തിനാണ് സഹോദരിമാർ ചുവടുവയ്ക്കുന്നത്. ഐമയുടെ ഇരട്ട സഹോദരി ഐനയും ഒപ്പമുണ്ട്. ഒന്നിച്ചഭിനയിച്ച ‘ദൂരം’ എന്ന ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Read More: നിങ്ങള്‍ കേട്ടിട്ടുണ്ടോ പൂച്ചകളുടെ രാജ്യത്തെക്കുറിച്ച്…? അങ്ങനേയും ഉണ്ട് ഒരു രാജ്യം

‘പടയോട്ടം’ എന്ന ചിത്രത്തിലാണ് ഐമ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. വിവാഹ ശേഷം അഭിനയിച്ച ‘പടയോട്ടം’, ഭർത്താവ് കെവിൻ പോളിന്റെ അമ്മ സോഫിയ പോളിന്റെ നിർമാണത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു. ഭർത്താവിന്റെ കുടുംബം നടത്തുന്ന ‘വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്’ എന്ന നിർമാണ കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ഇപ്പോൾ ഐമ സെബാസ്റ്റ്യൻ.

Story highlights-aima rosmy sebastian dancing with her sisters