സ്റ്റേഡിയത്തോളം വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം ഭൂമിക്ക് സമീപം സുരക്ഷിതമായി കടന്നുപോയി

June 7, 2020

2002 NN4 എന്നറിയപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് സുരക്ഷിതമായി കടന്നു പോയി. സ്റ്റേഡിയത്തോളം വലിപ്പമുള്ള ഛിന്നഗ്രഹമാണെങ്കിലും ഭാഗ്യവശാൽ ഭൂമിയോട് വളരെ ചേർന്നല്ല കടന്നുപോയത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 13.25 മടങ്ങ് അകലെയാണ് ഛിന്നഗ്രഹം സഞ്ചരിച്ചത്. ഈ ദൂരം ഏകദേശം 3.2 ദശലക്ഷം മൈലാണ്. നാസയാണ് ഈ ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

ജൂൺ ആറിന് രാത്രി 11.20 ഓടെ 2002 NN4 ഭൂമിയെ കടന്നുപോയതായാണ് നാസയുടെ റിപ്പോർട്ട്. എന്നാൽ ജൂൺ മാസത്തിലെ ഏതു ദിവസത്തിലും ഈ ഛിന്നഗ്രഹം കടന്നുപോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 6 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമായിരുന്നു ഭൂമിയെ കടന്നു പോയത്.

Read More:കൊവിഡ് വ്യാപനത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ഇന്ത്യ; രോഗികൾ 2.4 ലക്ഷം കടന്നു

820 അടി മുതൽ 1,870 അടി വരെ വ്യാസമാണ് 2002 NN4 നുള്ളത്. വലിപ്പം കൊണ്ട് ശ്രദ്ധേയമാണെങ്കിലും വലിയ ദൂരദർശനികളിലൂടെ മാത്രമേ ഛിന്നഗ്രഹത്തെ വ്യക്തമായി കാണാൻ സാധിക്കൂ. ചെറിയ ദൂരദർശിനികളിൽ ഇതിന്റെ കാഴ്ച വളരെ മങ്ങിയ നിലയിലായിരിക്കും.

അടുത്ത തവണ 2002 NN4 ഭൂമിയുടെ ഇത്രയുമടുത്ത് എത്തുന്നത് 2029 ജൂണിലാണ്.

Asteroid that will make a close approach to Earth in June