സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറില്‍

June 5, 2020
Civil service preliminary exam 2020

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പുതുക്കിയ തീയതി പ്രകാരം ഒക്ടോബറിലായിരിക്കും പരീക്ഷ. മെയ് 31 ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം 2021 ജനുവരി എട്ടിനായിരിക്കും മെയിന്‍ പരീക്ഷ നടക്കുക.

2019-ല്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കായുള്ള അവസാനഘട്ട ഇന്റര്‍വ്യൂ ജൂലൈ 20 മുതല്‍ പുനഃരാരംഭിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓരോരുത്തരെയും വ്യക്തിപരമായി അറിയിക്കും.

അതേസമയം മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തീയതി മെയ് 20 ന് അറിയിക്കും എന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച തീരുമാനവും വൈകുകയായിരുന്നു. upsc.gov.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

Story highlights: Civil service preliminary exam 2020