സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്; 18 പേര്‍ രോഗമുക്തരായി

June 1, 2020
Covid 19


സംസ്ഥാനത്ത് ഇന്ന് പുതുതായി 57 പേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്തുനിന്നും സംസ്ഥാനത്ത് എത്തിയവരാണ്.

കാസര്‍ഗോഡ് 14, മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ 1326 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 708 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1,39,661 പേരാണ് ഇപ്പോള്‍ കേരളത്തില്‍ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.

അതേസമയം 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി. 174 പേരെ പുതുതായി ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Story highlights: CM Pinarayi Vijayan press meet corona cases in Kerala