24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 9887 പേര്‍ക്ക്‌

June 6, 2020
new Covid cases reported in Kerala

രാജ്യത്ത് കൊവിഡ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 294 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,657 ആയി ഉയര്‍ന്നു. 1,15,942 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചിക്തസയില്‍ കഴിയുന്നുണ്ട്. കൊവിഡ് മൂലം ഇതുവരെ 6642 പേര്‍ക്കാണ് രാജ്യത്ത് മരണം സംഭവിച്ചത്.

ഇന്ത്യയില്‍ ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 77,793 ആയി ഉയര്‍ന്നു. 2710 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇറ്റലിയെ മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാമതാണ് ഇന്ത്യ.

Story hoghlights: Corona Virus Covid19 Updates In India