ആദ്യമായി സ്വന്തം മുഖം ഫോണിൽ കണ്ട അമ്മൂമ്മയുടെ സന്തോഷം- മനസ് നിറയ്ക്കുന്ന വീഡിയോ

June 18, 2020

പുതുതലമുറയുടെ സൗഭാഗ്യങ്ങളിൽ ഒന്നാണ് സ്മാർട്ട് ഫോണുകൾ. ലോകം തന്നെ വിരൽത്തുമ്പിലൊതുങ്ങുന്ന ഫോണുകളുടെ ഉപയോഗമറിയാത്ത പഴയ തലമുറയിലെ ധാരാളം ആളുകളുണ്ട്. സ്‌കൂൾഫോട്ടോ വാങ്ങാൻ പണമില്ലാത്തതിനാൽ വേദനിച്ച അവരുടെ ബാല്യത്തിന്റെ ഓർമ്മകൾ പുതുതലമുറയ്ക്ക് അറിയില്ല. അതുകൊണ്ട് തന്നെ സ്മാർട്ട് ഫോൺ ക്യാമറയിൽ ചിത്രങ്ങൾ കാണുന്നത് പലർക്കും കൗതുകമാണ്.

ആദ്യമായി തന്റെ ചിത്രം മൊബൈൽ ക്യാമറയിൽ കാണുന്ന ഒരു അമ്മൂമ്മയുടെ സന്തോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ്യേമാകുന്നത്. അമ്മൂമ്മയുടെ ചിത്രമെടുത്ത് കാണിച്ചപ്പോൾ ആ മുഖത്ത് ഉണ്ടായ സന്തോഷവും അത്ഭുതവുമൊക്കെ ആരുടേയും മനസ് നിറയ്ക്കും.

Read More:24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,881 കൊവിഡ് പോസിറ്റീവ് കേസുകളും 334 മരണവും

ചിത്രത്തിൽ തൊട്ടുനോക്കിയും കഴുത്തിലൊന്നും ഇല്ലല്ലോ എന്ന് ആകുലപ്പെട്ടും അമ്പരന്ന് നിൽക്കുന്ന അമ്മൂമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അഭിജിത്ത് എന്ന വ്യക്തിയുടെ ടിക് ടോക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Story highlights- grandmother seeing smartphone camera for the very first time