ആദ്യം ഉയർന്നുപൊങ്ങി പിന്നെ അടർന്നു വീണു; അപൂർവ്വ ദൃശ്യങ്ങൾ

June 18, 2020
iceberg

 മനുഷ്യരില്‍ കൗതുകം നിറയ്ക്കുന്നതാണ് പ്രകൃതി ഒരുക്കുന്ന പല ദൃശ്യവിസ്മയങ്ങളും. കാഴ്ചയിൽ ഏറെ മനോഹരമായ മഞ്ഞുപാളികളിൽ വിരിയുന്ന അത്ഭുതപ്രതിഭാസങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ബീച്ചിൽ വിരിഞ്ഞ മഞ്ഞുമുട്ടകളുടെ ചിത്രങ്ങളും, മഞ്ഞുമലകളിൽ അഗ്‌നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കുന്ന മഞ്ഞ് പര്‍വ്വതങ്ങളുടെ ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ കൗതുകകാഴ്ചകൾ ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഉപഗ്രഹം പോലെ ഉയർന്നുപൊങ്ങുകയും പിന്നീട് കടലിലേക്ക് അടർന്നുവീഴുകയും ചെയ്യുന്ന മഞ്ഞുപാളികളുടെ മനോഹര ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Read also: ഉയരം വയ്ക്കുന്ന പർവതങ്ങൾ: പ്രതിഭാസത്തിന് പിന്നിൽ

കടൽ ജലത്തേക്കാൾ സാന്ദ്രത കുറവാണ് മഞ്ഞുപാളികൾക്ക്. അതിനാൽ അവ കടൽ ജലത്തിൽ പൊങ്ങിക്കിടക്കും. കടൽ ജലത്തിന് ശുദ്ധജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്. ഇതിനാലാണ് മഞ്ഞുപാളികൾ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയതിനു ശേഷം കടലിലേക്ക് പതിക്കുന്നത്.

സുശാന്ത് നന്ദയുടെ ട്വിറ്റർ പേജിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

Story Highlights: iceberg falls off the ground and sinks