മറ്റു ജില്ലകളിലേക്കുള്ള ബസ് സർവീസ് നാളെ ആരംഭിക്കും

June 2, 2020

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തലാക്കിയ അന്തർ ജില്ലാ ബസ് സർവീസ് നാളെ ആരംഭിക്കും. അയൽജില്ലകളിലേക്ക് മാത്രമാണ് സർവീസ് ഉള്ളത്. ജില്ലകൾ കടന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന ദൂര സർവീസുകൾ ഇല്ല.

അതേസമയം, ബസിലെ സീറ്റിംഗ് കപ്പാസിറ്റി ഇനിമുതൽ പൂർണമായി ഉപയോഗിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിച്ച നടപടി റദ്ദാകുന്നതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. 

Read more:ജോക്കറുമുതൽ എലിസബത്ത് രാജ്ഞി വരെ; സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി

ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല. രാവിലെ 5 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ് നടത്താനുള്ള സമയം.

Story highlights- inter district bus service starting soon