പൃഥ്വിയുടെ ചിത്രമുള്ള കേക്ക് വേണം; പിറന്നാൾ ദിനത്തിൽ ആവശ്യം പറഞ്ഞ് കുഞ്ഞ് ആമി, സർപ്രൈസ് ഒരുക്കി അച്ഛൻ: ക്യൂട്ട് വീഡിയോ

June 11, 2020
aami

പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിനോടുള്ള സ്‌നേഹം വ്യത്യസ്ത രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കാറുള്ളത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഒരു കുഞ്ഞ് ആരാധികയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന്റെ പടമുള്ള കേക്ക് വേണമെന്ന് ആവശ്യപ്പെടുകയാണ് മൂന്ന് വയസുകാരി ആമി. മകളുടെ ആവശ്യം നിറവേറ്റി കൊടുത്തിരിക്കുകയാണ് മാതാപിതാക്കൾ. കേക്കിൽ പൃഥ്വിയുടെ മുഖം കണ്ടതോടെ ആമിയും ഹാപ്പിയായി. സമൂഹമാധ്യമങ്ങളിൽ ചലച്ചിത്രതാരം പൃഥ്വിരാജ് തന്നെയാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: കുരങ്ങന് ചോറൂട്ടി ഒരമ്മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സ്നേഹകാഴ്ച, വീഡിയോ

ഒരു കുഞ്ഞ് ആരാധികയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നടൻ പൃഥ്വിരാജ്. വളർന്ന് വലുതായി അച്ഛനും അമ്മയ്ക്കും അഭിമാനതാരമായി മാറാൻ കുഞ്ഞുമകളെ ആശംസിച്ചിരിക്കുകയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും പൃഥ്വിയുടെ കുഞ്ഞാരാധികയ്ക്ക് ആശംസകൾ നേരുന്നുണ്ട്.

Story Highlights: Little girl wants birthday cake with prithwiraj photo