ഇതാണ് ലാലിൻറെ ബെയ്‌ലി; വളർത്തുനായയെ ചേർത്തുപിടിച്ച് മോഹൻലാൽ

June 21, 2020

വളർത്തുനായ ബെയ്‌ലിക്കൊപ്പമുള്ള മോഹൻലാലിൻറെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ തന്നെയാണ് ബെയ്‌ലിയെ നെഞ്ചോടു ചേർത്തുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

താടി നീട്ടി വളർത്തി സോൾട്ട് ആൻഡ് പെപ്പെർ ലുക്കിലാണ് മോഹൻലാൽ ചിത്രങ്ങളിൽ ഉള്ളത്. ലോക്ക് ഡൗൺ സമയത്ത് ചെന്നൈയിലെ വസതിയിലാണ് മോഹൻലാൽ കുടുംബത്തോടൊപ്പം ചിലവഴിച്ചത്.

Read More: ‘സുന്ദരി’മാരായ വിരാടും രോഹിതും ചഹലും; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സ്ത്രീ രൂപത്തിൽ

വീട്ടിലെ ജിംനേഷ്യത്തിൽ നിന്നുള്ള ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചത്. ചെന്നൈയിൽ കടലിന് അഭിമുഖമാണ് മോഹൻലാലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. മകൻ പ്രണവിനെയും ബെയ്‌ലിയെയും പശ്ചാത്തലമാക്കി മോഹൻലാൽ പകർത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Story highlights-mohanlal with his pet