അഭിഷേക് ബച്ചനും നിത്യ മേനോനും വെബ് സീരിസിലൂടെ ഒന്നിക്കുന്നു-‘ബ്രീത് ഇൻടു ദി ഷാഡോസ്’ ആമസോൺ പ്രൈമിൽ

June 25, 2020

ബോളിവുഡിൽ സജീവമാകുകയാണ് നടി നിത്യ മേനോൻ. ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം. ഇപ്പോൾ വെബ് സീരിസിൽ അഭിഷേക് ബച്ചനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയാകുകയാണ് നിത്യ.

‘ബ്രീത് ഇൻടു ദി ഷാഡോസ്’ എന്ന വെബ് സീരിസിലാണ് ഇരുവരും ഒന്നിക്കുന്നത്. ആമസോൺ പ്രൈം സീരിസിലൂടെ ജൂലൈ പത്തിനാണ് ‘ബ്രീത് ഇൻടു ദി ഷാഡോസ്’ എത്തുന്നത്.

Read More: നിങ്ങള്‍ കേട്ടിട്ടുണ്ടോ പൂച്ചകളുടെ രാജ്യത്തെക്കുറിച്ച്…? അങ്ങനേയും ഉണ്ട് ഒരു രാജ്യം

2018ൽ പുറത്തിറങ്ങിയ ‘ബ്രീതി’ന്റെ രണ്ടാം ഭാഗമാണ് ‘ബ്രീത് ഇൻടു ദി ഷാഡോസ്’. സൈക്കോളജിക്കൽ ത്രില്ലറായ സീരിസ് ഒരുക്കിയിരിക്കുന്നത് ആബുൻഡാന്റിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മായങ്ക് ശർമ്മയാണ്. അഭിഷേക് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന സീരിസ് കൂടിയാണ് ‘ബ്രീത് ഇൻടു ദി ഷാഡോസ്’.

Story highlights-nithya menon’s web series breathe into the shadows