സ്വതന്ത്രമായി കടലിലേക്ക് അയച്ചു; മനസ്സ് നിറഞ്ഞ് നന്ദി പ്രകടിപ്പിച്ച് പെന്‍ഗ്വിന്‍

June 29, 2020
Penguin expressing gratitude

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ചിലത് പലപ്പോഴും മനസ്സു നിറയ്ക്കാറുണ്ട്. മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ വീഡിയോകളാണ് ഇത്തരത്തില്‍ മനസ്സ് നിറയ്ക്കാറുള്ളത്. ഇത്തരം വീഡിയോകള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ കാഴ്ചക്കാരും ഏറെയാണ്. ഇത്തരത്തില്‍ ഉള്ളുതൊടുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും.

ഒരു പെന്‍ഗ്വിനാണ് ഈ വീഡിയോയിലെ താരം. കടലിലേക്ക് സ്വതന്ത്രമായി വിട്ടയച്ച യുവതിക്ക് നിറഞ്ഞ മനസ്സോടെ നന്ദി പ്രകടിപ്പിക്കുകയാണ് ഈ പെന്‍ഗ്വിന്‍. മുറിവുകളുമായി കണ്ടെത്തിയതിനെ തുടര്‍ന്ന് പെന്‍ഗ്വിനെ ഏറെ നാള്‍ മൃഗസംരക്ഷണ സംഘം സംരക്ഷണം നല്‍കിയിരുന്നു. ശേഷം പെന്‍ഗ്വിന്‍ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അതിനെ കടലിലേക്ക് മടക്കി അയക്കുകയായിരുന്നു.

Read more: ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ശരീരം ഭംഗിയായ അലങ്കരിച്ചു നടക്കുന്ന ഞണ്ടുകള്‍

എന്നാല്‍ യവതി കടല്‍ തീരത്ത് പെന്‍ഗ്വിനെ വിട്ടയച്ചപ്പോള്‍ അത് നന്ദി പ്രകടിപ്പിച്ചു. തിരമാലകള്‍ക്കൊപ്പം അല്‍പദൂരം കടലിലേക്ക് നടന്ന പെന്‍ഗ്വിന്‍ പല തവണ തിരിഞ്ഞു നിന്നു യുവതിയെ നോക്കുന്നതു വീഡിയോയില്‍ കാണാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇത്. എങ്കിലും കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ വീഡിയോ വീണ്ടും ട്വീറ്റ് ചെയ്തതോടെ പെന്‍ഗ്വിന്റെ നന്ദി പ്രകടനം വീണ്ടും വൈറലായി.

Story highlights: Penguin expressing gratitude to a woman goes viral