രണ്ടാമത്തെ ടെസ്റ്റും നെഗറ്റീവ്- വീട്ടിലേക്ക് മടങ്ങാനൊരുങ്ങി പൃഥ്വിരാജ്

June 5, 2020

ജോർദാനിൽ ‘ആടുജീവിതം’ ഷൂട്ടിംഗ് പൂർത്തിയാക്കി കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയുകയാണ് നടൻ പൃഥ്വിരാജ്. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീന് ശേഷം തന്റെ കൊവിഡ് ഫലം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ആദ്യ റിസൾട്ട് നെഗറ്റീവ് ആയതിന് പിന്നാലെ രണ്ടാമത്തെ റിസൾട്ടും നെഗറ്റീവ് ആയിരിക്കുകയാണ്.

കൊവിഡ് രണ്ടുഘട്ട പരിശോധനയിലും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. കഴിഞ്ഞ മേയ് 22നാണ് പൃഥ്വിരാജ്, ബ്ലസി എന്നിവരടങ്ങുന്ന 58 അംഗ സംഘം കേരളത്തിലെത്തിയത്. രണ്ടുമാസം ജോർദാനിൽ കഴിഞ്ഞതിനു ശേഷമാണ് സിനിമ സംഘം നാട്ടിലെത്തിയത്.

Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

അതേസമയം, ‘ആടുജീവിതം’ ടീമിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ട്രാൻസ്ലേറ്ററായി പ്രവർത്തിച്ച വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story highlights- Prithviraj sukumaran completed two weeks quarantine