റോബോട്ട് നായികയാകുന്ന ചിത്രം പുരോഗമിക്കുന്നു; നൂതന തലങ്ങളിലേക്ക് ലോക സിനിമ

June 29, 2020

ദിനംപ്രതി സാങ്കേതികമായ മാറ്റങ്ങൾ സംഭവിക്കുന്ന മേഖലയാണ് സിനിമ ഇൻഡസ്ട്രി. മാറ്റങ്ങളെ ഉൾക്കൊണ്ട് ചിത്രീകരണത്തിൽ കാര്യമായ മികവ് പുലർത്താൻ മത്സരം തന്നെ ഇവിടെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട്, സിനിമയിൽ നായികയാകാൻ ഒരുങ്ങുകയാണ്.

ജപ്പാൻ ശാസ്ത്രജ്ഞർ നിർമിച്ച റോബോട്ട് ഏറിക്കയാണ് നായികയായി എത്തുന്നത്. ഒരു സയൻസ് ഫിക്ഷനായാണ് സിനിമ ഒരുങ്ങുന്നത്.

Read More:‘അച്ഛനും, മക്കളും, കൊച്ചുമക്കളും’- മൂന്നു തലമുറയുടെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ

‘ബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2019ലാണ് ചിത്രീകരണം ആരംഭിച്ചത്. 2021 ആകുമ്പോൾ പ്രദർശനത്തിനെത്തും. ഒരു ശാസ്ത്രജ്ഞനും സഹായിയായെത്തുന്ന റോബോട്ടുമാണ് സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങൾ.

Story highlights- robot as actress