‘അച്ഛന്റെ മുഖം കണ്ടേ ഞാൻ ഉറങ്ങൂ..’; ചാരത്ത് ചേർന്നുറങ്ങാൻ ശ്രമിക്കുന്ന കുഞ്ഞ്- സ്നേഹം നിറഞ്ഞ വീഡിയോ

June 6, 2020

പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക സ്നേഹമാണെന്ന് പൊതുവെ പറയാറുണ്ട്. ഒരു പെൺകുട്ടി ജനിക്കുന്നത് മുതൽ മുതിർന്ന് വിവാഹിതയായാലും അവൾ അച്ഛന് കൊച്ചുകുട്ടിയാണ്. അച്ഛന്റെയും മകളുടെയും സ്നേഹം വ്യക്തമാകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

നിലത്ത് കിടന്നുറങ്ങുകയാണ് അച്ഛൻ. ഒരു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് അച്ഛന്റെ ചാരത്ത് വന്നു കിടക്കുകയാണ്. അച്ഛൻ എഴുന്നേൽക്കുമ്പോൾ കൂടെ എഴുന്നേൽക്കുകയും അദ്ദേഹം ചെയ്യുന്നതൊക്കെ അതേപടി പകർത്തുകയുമാണ് മകൾ.

Read More: ‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

അച്ഛനോട് അഭിമുഖമായി കുഞ്ഞ് കിടന്നുറങ്ങുന്ന കാഴ്ച മകൾക്ക് അച്ഛനോടുള്ള ഇഷ്ടം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ അച്ഛൻ- മകൾ സ്നേഹം.

Story highlights-unconditional love between father and daughter video