കൊറോണ പേടി വേണ്ട; ട്രെയിനുകളിൽ സുരക്ഷിതമായി യാത്ര ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

July 3, 2020
ac-train

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. വൈറസ് എപ്പോൾ എവിടെവെച്ച് പകരുമെന്ന് അറിയില്ല. അതുകൊണ്ടുതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതരും ആരോഗ്യവകുപ്പും ജനങ്ങൾക്കായി ഒരുക്കുന്നത്. യാത്ര ചെയ്യുമ്പോൾ അസുഖം പകരാൻ സാധ്യതയുള്ളതിനാൽ പബ്ലിക് ട്രാൻസ്പോർട്ടുകൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശങ്ങൾ. എന്നാൽ കൊറോണ ഭീതിയില്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

എസി കോച്ചുകളിൽ ഓപ്പറേഷൻ തീയേറ്ററിന് സമാനമായ സംവിധാനങ്ങൾ ഒരുക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ശുദ്ധവായു ഇവയ്ക്കുള്ളിലേക്ക് പമ്പു ചെയ്യുന്ന രീതിയിലായിരിക്കും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ഉള്ളിൽ വായു തങ്ങി നിൽക്കുന്നത് അണുബാധ പടരാനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ മാറ്റങ്ങൾ ഒരുക്കുന്നത്. മണിക്കൂറിൽ 16 -18 തവണയിൽ കൂടുതൽ മുറിയിലെ പഴയ വായു മാറ്റി പുതിയ വായു നിറയ്ക്കുന്ന റൂഫ് മൗണ്ടഡ് എസി പാക്കേജ് യൂണിറ്റ് സംവിധാനമായിരിക്കും ഇവയിൽ ഒരുക്കുക.

Read also: പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും കോടമഞ്ഞിനും മുകളിലൂടെ മനസ് നിറച്ച് ഒരു ആകാശയാത്ര…

കൊവിഡിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ റെയിൽവേ നടത്തുന്ന തയാറെടുപ്പുകളുടെ ഭാഗമായി എല്ലാ എസി ട്രെയിനുകളിലും ഈ സംവിധാനം ഒരുക്കും. പിടിഐ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം 2020 മെയ് 12 മുതൽ രാജധാനി റെയിൽ റൂട്ടുകളിൽ ഓടുന്ന 15 ജോഡി എസി ട്രെയിനുകളിൽ പരീക്ഷണം നടത്തിക്കഴിഞ്ഞു.

Story Highlights: ac train travel is set to change indian railways