‘ജീവിതത്തിലെ ഒരേയൊരു ക്യാറ്റ് വാക്ക്’; കുട്ടിക്കാല ചിത്രത്തില്‍ നിന്നും തന്നെ കണ്ടുപിടിക്കാമോ എന്ന് ചലച്ചിത്രതാരം

July 31, 2020
Actress Andrea Jeremiah Instagram Post Throwback Pics

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ സിനിമാ താരങ്ങള്‍ പങ്കുവയ്ക്കുന്ന മറ്റ് വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍. ഇത്തരമൊരു ചിത്രതമാണ് ശ്രദ്ധ നേടുന്നതും.

കൂളിങ് ഗ്ലാസും ഷൂസുമൊക്കെ ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന മൂന്ന് കുട്ടികളുടേതാണ് ഈ ചിത്രം. ഫോട്ടോയിലെ ചലച്ചിത്രതാരമാകട്ടെ ആന്‍ഡ്രിയ ജെറമിയയും. നടിയും ഗായികയായുമെല്ലാം ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആന്‍ഡ്രിയ ജെറമിയ.

‘ജിവിതത്തില്‍ നടന്ന ഒരേയൊരു ക്യാറ്റ് വാക്ക്. ചിത്രത്തില്‍ നിന്നും എന്നെ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ’ എന്ന അടിക്കുറിപ്പോടെയാണ് ആന്‍ഡ്രിയ ബാല്യകാല ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു.

പിന്നണി ഗായികയായി സിനിമയിലെത്തിയതാണ് ആന്‍ഡ്രിയ. എന്നാല്‍ പാട്ടിനൊപ്പം തന്നെ അഭിനയത്തിലും താരം ശ്രദ്ധ നേടി. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഭിനയത്തില്‍ സജീവമാണ് ആന്‍ഡ്രിയ. അന്നയും റസൂലും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം മലയാളികള്‍ക്കും പ്രിയങ്കരിയായി.

Story highlights: Actress Andrea Jeremiah Instagram Post Throwback Pics