‘ഈ യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടർമാർക്ക് നന്ദി’- ആശംസകളുമായി താരങ്ങൾ

July 1, 2020

ഈ വർഷം ഡോക്ടേഴ്സ് ദിനം വളരെയധികം പ്രത്യേകതയുള്ളതാണ്. ഈ കൊവിഡ് കാലത്ത് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും സമൂഹത്തിനായി ചെയ്ത സേവനങ്ങൾ ചെറുതല്ല. രാവും പകലുമില്ലാതെ ഓരോ രോഗികളുടെയും ജീവൻ നഷ്ടപ്പെടാതിരിക്കാനായി അവർ ചെയ്ത ത്യാഗങ്ങൾ വളരെ വലുതാണ്. ഈ ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ സിനിമാ താരങ്ങളും നന്ദിയും ആശംസയുമറിയിക്കുകയാണ്.

മോഹൻലാൽ, പൃഥ്വിരാജ്, നയൻ‌താര, ഉണ്ണി മുകുന്ദൻ, ധനുഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഡോക്ടർമാർക്ക് ആദരവ് അറിയിച്ചു.

Read More: ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ

ഈ യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയാണ് ഒരു വീഡിയോയിലൂടെ പൃഥ്വിരാജ്. മടുപ്പില്ലാതെ നമുക്കായി ജോലി ചെയ്യുന്നവർക്ക് സല്യൂട്ട് എന്നാണ് നയൻ‌താര കുറിക്കുന്നത്.

Story highlights-celebrities wishing national doctors day