രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പോസിറ്റീവ് കേസുകൾ; 708 മരണം

July 27, 2020

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 49,931 പേർക്കാണ്. 708 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,35,453 ആയി. ആകെ മരണസംഖ്യ 32,771 ആയി.

മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. 3,75,799 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.13656 മരണങ്ങളും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രണ്ടുലക്ഷം പേരാണ് ഇവിടെ രോഗബാധിതരായിരിക്കുന്നത്. ഇതുവരെ 3494 മരണങ്ങളും സംഭവിച്ചു.

Read More: ‘ചെലോത് റെഡി ആകും ചെലോത് റെഡി ആകൂല…. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ…;’ ഇവനേക്കാള്‍ മികച്ചൊരു മോട്ടിവേറ്റര്‍ വേറെയില്ലെന്ന് സോഷ്യല്‍ മീഡിയ

ഡൽഹിയിൽ 130606 പേരാണ് ഇതുവരെ രോഗബാധിതരായത്. 3827 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിൽ 96298 പേർക്കും, കർണാടകയിൽ 96141 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Story highlights-covid cases in india