‘വാതിക്കല് വെള്ളരിപ്രാവ്‌..’ ; സുന്ദര ഗാനത്തിനൊപ്പം മനോഹരമായ ചുവടുകളുമായി ഒരു കൊച്ചു കലാകാരി

July 29, 2020

പ്രണയം നിറഞ്ഞ പാട്ടാണ് ‘സൂഫിയും സുജാത’യിലേയും ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന് തുടങ്ങുന്നത്. എന്നാൽ ഒരു കുഞ്ഞു മിടുക്കി ആ പാട്ടിന് മനോഹരമായ ചുവടുകൾ പകരുമ്പോൾ പ്രണയത്തേക്കാൾ ഓമനത്തമാണ് നിറയുന്നത്. ‌

കുഞ്ഞു ദാവണിയിൽ സുന്ദരിയായി പാട്ടിന് ചുവടുവയ്ക്കുകയാണ് ലക്ഷ്മി എന്ന മിടുക്കി. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കട്ടുറുമ്പ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മിയാണ് നൃത്തത്തിലൂടെ മനം കവരുന്നത്.

ലാസ്യഭാവങ്ങളൊക്കെ പകർന്ന് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ അഥിതി റാവു ഹൈദരാലിയുടെ അതേരീതിയിലുള്ള വസ്ത്രവും ചുവടുകളുമൊക്കെയാണ് ലക്ഷ്മിയും കാഴ്ച വയ്ക്കുന്നത്. കട്ടുറുമ്പിൽ നിരവധി സ്കിറ്റുകളിലൂടെയും നൃത്തത്തിലൂടെയും ലക്ഷ്‌മി ശ്രദ്ധ നേടിയിരുന്നു. ‘സൂഫിയും സുജാതയും’ സിനിമയിലെ പാട്ടുപോലെ ലക്ഷ്മിയുടെ നൃത്തവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.