സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

July 30, 2020
Kerala Weather Report

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ നിരവധി ഇടങ്ങളിൽ വെള്ളപ്പൊക്കവും നാശനഷ്‌ടങ്ങളും സംഭവിച്ചുകഴിഞ്ഞു. അതേസമയം ചില ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആറ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

അതേസമയം കനത്ത മഴയെത്തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിയോടെ തുറക്കും. നാല് ഷട്ടറുകൾ പത്ത് സെന്റീമീറ്റർ വീതമാണ് തുറക്കുന്നത്.

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് സേനയ്ക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കൊവിഡിനൊപ്പം മഴ കൂടി എത്തുന്നതോടെ കനത്ത ആശങ്കയിലാണ് പൊതുജനങ്ങൾ. കൊവിഡ് സുരക്ഷാ പ്രോട്ടോകോൾ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് അടക്കമുള്ളവർ ഇടപെടുക.

Story Highlights: Heavy rain alert