സണ്ണി മണിച്ചിത്രത്താഴിട്ട് പൂട്ടിയ നാഗവല്ലി ദേ, ഇവിടുണ്ട്- വൈറലായ ഫോട്ടോഷൂട്ട്

July 28, 2020

നാഗവല്ലി എന്നും മലയാളികളുടെ പ്രിയപ്പെട്ട വിരഹ നായികയാണ്. സദാ ക്രൗര്യം നിറഞ്ഞ മുഖത്ത് രാമനാഥന്റെ ഓർമ്മകളിൽ തെളിയുന്ന പ്രണയം ശോഭന അതിസുന്ദരമായ പ്രേക്ഷകരിലേക്ക് എത്തിച്ചു. വർഷങ്ങൾക്കിപ്പുറവും നാഗവല്ലി ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും നിറസാന്നിധ്യമാണ്. സണ്ണി തെക്കിനിയിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ നാഗവല്ലി വീണ്ടും ചർച്ചയാകുകയാണ് ശ്രദ്ധേയമായൊരു ഫോട്ടോഷൂട്ടിലൂടെ.

ടിക് ടോക്ക് താരമായിരുന്ന സ്വാതിക വിനോദാണ് നാഗവല്ലിയായി എത്തുന്നത്. വെറൈറ്റി മീഡിയയുടെ ബാനറിൽ റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ടിനു പിന്നിൽ. കാരണവരുടെ ചാരുകസേരയും മെതിയടിയുമെല്ലാം ഫോട്ടോഷൂട്ടിലും ഭാഗമാകുന്നുണ്ട്.

Read More: ‘ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും, അത് കാക്കിയാണെങ്കിലും ഖദറാണെങ്കിലും’- ദുൽഖർ സൽമാന് പിറന്നാൾ സർപ്രൈസുമായി ‘കുറുപ്പ്’ സ്‌നീക്ക് പീക്ക്

ശോഭന മണിച്ചിത്രത്താഴിൽ നാഗവല്ലിയ്ക്കായി ഉപയോഗിച്ച അതേ മോഡലിലുള്ള വസ്ത്രമാണ് സ്വാതികയും അണിഞ്ഞിരിക്കുന്നത്. വിദ്യ സബീഷാണ് നാഗവല്ലിയായി സ്വാതികയെ അണിയിച്ചൊരുക്കിയത്. ജിതിൻ ജയപ്രകാശാണ് കോർഡിനേഷൻ. ശരത്ത് ആലിന്തറയാണ് ചിത്രങ്ങൾ പകർത്തിയത്. ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ ജെറിൻ ജോർജ് എഡിറ്റ് ചെയ്തിരിക്കുന്നു. യദുകൃഷ്ണനാണ് മേക്കിങ് വീഡിയോ പകർത്തിയത്.

Story highlights-tik tok star swathika as nagavally