ലോകത്ത് 1.14 കോടി കൊവിഡ് രോഗികള്‍; 5.32 ലക്ഷം കടന്ന് മരണം

July 5, 2020
new Covid cases reported in Kerala

മാസങ്ങള്‍ ഏറെയായിട്ടും നിയന്ത്രണ വിധേയമാകാതെ കൊറോണ വൈറസ്. കൊവിഡ് ആശങ്ക ഇതുവരേയും വിട്ടൊഴിഞ്ഞിട്ടില്ല ലോകത്തെ. 1.14 കോടി ആളുകള്‍ക്കാണ് ലോകത്താകമാനം കൊവിഡ് ബാധിച്ചത്. ഇവരില്‍ 5.33 ലക്ഷം ആളുകള്‍ മരണത്തിന് കീഴടങ്ങി. 64.34 ലക്ഷം രോഗികള്‍ രോഗത്തില്‍ നിന്നും മുക്തരായി.

അതേസമയം ദിവസേനയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഒരു ദിവസംകൊണ്ട് 1.89 ലക്ഷം ആളുകള്‍ക്ക് പുതിതായി രോഗം സ്ഥിരീകരിച്ചു. 4489 പുതിയ മരണങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുമായി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ മാത്രം കഴിഞ്ഞ ഒരു ദിവസം 1111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലിലാണ്.

അമേരിക്കയിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. 29.36 ലക്ഷം ആളുകളില്‍ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. 1.32 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്തു. ബ്രസീലിലും സ്ഥിതി രൂക്ഷമാണ്. 15.78 ലക്ഷം ആളുകള്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 65,365 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Read more: കൊറോണ വൈറസും ഫേസ് മാസ്കും; പഠനങ്ങൾ പറയുന്നത് ഇങ്ങനെ

റഷ്യയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. 6.75 ലക്ഷം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ മരണനിരക്കില്‍ റഷ്യയേക്കാള്‍ മുന്നില്‍ ഇന്ത്യയാണ്. രാജ്യത്ത് 19279 പേര്‍ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. 10,027 പേരാണ് റഷ്യയില്‍ മരണത്തിന് കീഴടങ്ങിയത്.

Story highlights: Worldwide covid 19 corona virus latest updates