കളപറിച്ചും വിത്തുവിതച്ചും ഞാറ് നട്ടും തിരക്കിലാണ് അനുമോൾ- കാർഷിക പാഠങ്ങൾ പങ്കുവെച്ച് നടി; ശ്രദ്ധേയമായി വീഡിയോ

August 25, 2020

തിരക്കേറിയ ജീവിതത്തിനിടയിൽ മലയാളികൾ മറക്കുന്ന കാർഷിക പാഠങ്ങൾ പൊടിതട്ടിയെടുക്കുകയാണ് നടി അനുമോൾ. ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളില്ലാതെ പാടത്തും പറമ്പിലും കളപറിച്ചും വിത്തുവിതച്ചും മണ്ണിനോട് ഇണങ്ങുകയാണ് നടി. നാട്ടിലെ പാടത്ത് വിത്ത് വിതയ്ക്കുന്ന അനുമോളുടെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഞാറ് നടീലുമായി എത്തിയിരിക്കുകയാണ് താരം.

വീട്ടിൽ നിന്നും വിത്തെടുത്ത് പാടത്ത് വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിലൂടെയാണ് താരം പങ്കുവയ്ക്കുന്നത്. വളരെ വിശദമായി തന്നെ അനുമോൾ കൃഷിപാഠങ്ങൾ പകർന്നു നൽകുന്നു. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിനെ കുറിച്ചും കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമെല്ലാം അനുമോൾ പങ്കുവയ്ക്കുന്നുണ്ട്.

സിനിമയിൽ സജീവമാണെങ്കിലും ഗ്രാമത്തിന്റെ വിശുദ്ധത അനു നഷ്ടപ്പെടുത്തിയില്ല. പ്രാദേശികമായ ആഘോഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുള്ള അനുമോളുടെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ന് വിരളമായി മാത്രം കാണാൻ സാധിക്കുന്ന കാഴ്ചയാണിതെന്നും നടിമാർക്കിടയിൽ അനുമോൾ ഒരു മാതൃകയും പ്രചോദനവുമാണെന്നുമാണ് ആരാധകർ വീഡിയോക്ക് നൽകിയ പ്രതികരണം.

Read More: 30 വർഷങ്ങൾക്ക് മുൻപ് പിറന്ന ‘ദശരഥ’ത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗമിതാ; വൈറൽ വീഡിയോ

വളരെ സെലക്ടീവ് മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്നയാളാണ് അനുമോൾ. ശ്രദ്ധിക്കപ്പെട്ടതും നേടിയതുമായ മുപ്പതോളം സിനിമകളിൽ മലയാളത്തിലും തമിഴിലുമായി നടി വേഷമിട്ടുകഴിഞ്ഞു. ബംഗാളിയിലും അനുമോൾ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Story highlights- anumol sharing farming video