30 വർഷങ്ങൾക്ക് മുൻപ് പിറന്ന ‘ദശരഥ’ത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗമിതാ; വൈറൽ വീഡിയോ

August 25, 2020

മലയാളികളുടെ എക്കാലത്തെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം നിർവഹിച്ച മോഹൻലാൽ ചിത്രം ദശരഥം. രാജീവ് മേനോൻ എന്ന ധനികനായ യുവാവായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ മുറിച്ചു മാറ്റിയ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കഥാകൃത്തായ വിവേക് രാഞ്ജിയുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിനൊപ്പം മുരളിയും സുകുമാരനും പ്രത്യക്ഷപ്പെടുന്ന ആശുപത്രി സീനാണ് ഈ ചിത്രത്തിൽ നിന്നും കട്ട് ചെയ്ത് മാറ്റിയത്. ഈ ഭാഗത്തിന്റെ വീഡിയോയാണ് വിവേക് 30 വർഷങ്ങൾക്ക് ശേഷം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റേയും സുകുമാരന്റെയും അഭിനയത്തെ പ്രശംസിച്ചു കൊണ്ടാണ് വിവേക് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also:സൗഹൃദത്തിന്റെ ഊഷ്മളതയും, പ്രണയത്തിന്റെ കുളിരും പകർന്ന ക്ലാസ്സ്‌മേറ്റ്സ്; എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രത്തിന്റെ 14 വർഷങ്ങൾ

1989-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ലോഹിതദാസാണ്. മുരളി, രേഖ, സുകുമാരൻ, സുകുമാരി, നെടുമുടി വേണു തുടങ്ങിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വാടക ഗർഭ പാത്രത്തിൽ കൂടെ രാജീവ് മേനോൻ എന്ന ആളുടെ കുഞ്ഞിന് ആനി എന്ന യുവതി ജന്മം നൽകുന്നതും തുടർന്ന് കുട്ടിയ്ക്ക് വേണ്ടി ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഈ ചിത്രത്തിലെ മോഹൻലാലും സുകുമാരിയും തമ്മിലുള്ള അവസാന ഭാഗത്തെ ഒരു രംഗം ഇന്നും കണ്ണീരോടെയാണ് പ്രേക്ഷകർ ഓർക്കുന്നത്.

Story Highlights: malayalam film dasharatham deleted scene