‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ കുസൃതി പയ്യന്മാർ ഇരുപതു വർഷങ്ങൾക്ക് ശേഷം- ശ്രദ്ധേയമായി ചിത്രങ്ങൾ

August 12, 2020

എക്കാലത്തും മലയാളത്തിലെ മികച്ച കുട്ടികളുടെ ചിത്രങ്ങളിൽ ഇടമുള്ള സിനിമയാണ് ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’. ആരുമില്ലാതിരുന്നിട്ടും എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങിയ മോനപ്പനും, എല്ലാവരുമുണ്ടായിട്ടും സ്നേഹത്തിനായി അലഞ്ഞ റോഹനും നൊമ്പരവും സന്തോഷവും സൗഹൃദവുമൊക്കെ കാഴ്ചക്കാർക്ക് സമ്മാനിച്ചു. ഇന്നും ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റാണ്.

എന്നാൽ മോനപ്പനും റോഹനും പിന്നീട് മലയാള സിനിമയിൽ സജീവമായില്ല. സമൂഹമാധ്യമങ്ങളുടെ അനന്ത സാദ്ധ്യതകൾ ഇരുവരെയും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്. ചിത്രത്തിൽ റോഹനായി എത്തിയത് മഹാരാഷ്ട്ര സ്വദേശിയായ റോഹൻ പെയിന്റർ ആയിരുന്നു. മോനപ്പനായി വേഷമിട്ടത് ആലപ്പുഴ സ്വദേശി പോൾ മാത്യുവും ആയിരുന്നു.

ഇരുപതു വർഷങ്ങൾക്ക് ശേഷം റോഹൻറെയും പോളിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇരുപതു വർഷങ്ങൾക്ക് ശേഷവും ഇരുവരും സിനിമയുടെ പിന്നണിയിലേക്കെത്താനുള്ള ശ്രമങ്ങളിലാണ്. ടൊറന്റോയിൽ മോഷൻ പിക്‌ചർ ക്യാമറാമാൻ ആകാൻ പഠിക്കുകയാണ് റോഹൻ. പരസ്യ സംവിധായകനായി ചെന്നൈയിലാണ് പോൾ.

Read More: വിനയാന്വിതനായ ഒരു എട്ടാം ക്ലാസ്സുകാരൻ- ഓർമ്മചിത്രവുമായി എം ജയചന്ദ്രൻ

2000ലാണ് ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. പോളിന്റെ അച്ഛൻ മാത്യു പോൾ ആണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയായിരുന്നു നിർമ്മാണവും നിർവഹിച്ചത്. ആൻസി കെ തമ്പി, പർവീൺ ദബാസ്, അന്തര മാലി എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തിയത്.

Story highlights-ayyappantamma neyyappam chuttu movie actors new pics