വീണ്ടും പോലീസ് വേഷത്തിൽ ബിജു മേനോൻ; സുഗീത് ഒരുക്കുന്ന ചിത്രം ‘തലയുണ്ട്, ഉടലില്ല’

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലയുണ്ട്, ഉടലില്ല. ചിത്രത്തിന്റെ മോശം പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എസ് ഐ സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്.

ബിജു മേനോൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ‘ നിങ്ങളെല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ..സുഗീതിന്റെ അടുത്ത ചിത്രം കൊവിഡ് കാലം കഴിയുന്നതോടെ ചിത്രീകരണം തുടങ്ങും. എല്ലാ പ്രാർത്ഥനകളോടും കൂടി..സബ് ഇൻസ്‌പെക്ടർ സോമൻ നാടാർ’.ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

ദിലീപ് പൊന്നപ്പൻ, പ്രേം രാധാകൃഷ്ണൻ ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഷാദ് കോയയും അജീഷ് ഓ കെയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘തലയുണ്ട്,ഉടലില്ല’. ജോക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു.ഫൈസൽ അലിയാണ് ക്യാമറ.

കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണ് ‘തലയുണ്ട്, ഉടലില്ല’. ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോനും സുഗീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തലയുണ്ട്, ഉടലില്ല’. ഇതുവരെ ച്യ്ത സുഗീത് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ചിത്രം. 1970 കാലിലെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. തിരുവോണ ദിനത്തിൽ ബിജു മേനോന്റെ ഗെറ്റപ്പ് പുറത്തുവിടുമെന്ന് സുഗീത് അറിയിച്ചു.

Read More: ബിലാൽ ലുക്കിൽ മമ്മൂട്ടി, ദൃശ്യം ലുക്കിൽ മോഹൻലാൽ; ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ

ഇൻഡോർ ചിത്രീകരണമില്ലാതെ പൂർണ്ണമായും മഴയിൽ ചിത്രീകരിക്കേണ്ടതിനാൽ ലോക്ക് ഡൗൺ അവസാനിക്കാൻ കാത്തിരിക്കുകയാണ് ‘തലയുണ്ട്, ഉടലില്ല’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Story highlights- biju menon- sugeeth movie