റിലീസിനൊരുങ്ങി ഫഹദ് ചിത്രം ‘സിയു സൂൺ’

August 21, 2020

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സി യു സൂൺ. ചിത്രത്തിൽ ഫഹദിനൊപ്പം റോഷൻ മാത്യുവും ദർശന രാജേന്ദ്രനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രമിതാ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. അതേസമയം 90 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രമാണ് സി യു സൂൺ. പൂർണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്.

അതേസമയം ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മറ്റൊരു ചിത്രമാണ് മാലിക്. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഈ സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തുറയിലാശാനായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സുലൈമാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തുറയുടെ നായകനായാണ് തുറയിലുള്ളവർ ഇയാളെ കാണുന്നത്.

Read also:ലൈറ്റ്‌സ്, ക്യാമറ, മാസ്ക് ഓൺ ആക്ഷൻ; ‘ബെൽ ബോട്ടം’ ചിത്രീകരണ വിശേഷങ്ങളുമായി അക്ഷയ് കുമാർ, വീഡിയോ

ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ആപ്പാനി ശരത്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

https://www.facebook.com/watch/?ref=external&v=348572812834335

Story Highlights:c u soon relase through amazon prime