ഭക്ഷണം മോഷ്ടിക്കുന്നതിനിടയിൽ ക്യാമറ കണ്ടാൽ എന്തുചെയ്യും?; ചിരി പടർത്തി രസികൻ ഭാവങ്ങളുമായി നായ- വീഡിയോ

August 18, 2020

വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ സമയം പോകുന്നതറിയില്ല. കളിയും കുസൃതിയുമായി വീട് എപ്പോഴും ഉണർന്നിരിക്കും. കൃത്യ സമയത്ത് ഭക്ഷണം നൽകിയും ഒമാനിച്ചുമൊക്കെ വളർത്തിയാലും കൊതി തോന്നിയാൽ ഭക്ഷണം മോഷ്ടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മോഷ്ടിക്കുന്നതിനിടയിൽ ഇതെല്ലം ക്യാമറയിൽ പകർത്തുന്നുവെന്നു കണ്ടാൽ എന്തായിരിക്കും അവസ്ഥ?

ഉടമസ്ഥൻ കാണാതെ ഭക്ഷണം മോഷ്ടിക്കുന്ന ഒരു നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. മോഷ്ടിക്കുന്നത് പിടിക്കപ്പെട്ടു എന്ന് മനസിലാകുമ്പോഴുള്ള ഭാവമാണ് ഏറ്റവും രസകരം. ഇന്റെർനെസ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ മേശപ്പുറത്തിരിക്കുന്ന ഭക്ഷണം മോഷ്ടിക്കുന്ന നായയെയാണ് കാണാൻ സാധിക്കുക.

അടുക്കളയിൽ മേലാപ്പുറത്ത് ബോക്സിൽ അടച്ച് ഭക്ഷണം വെച്ചിരിക്കുന്നത് നായ കണ്ടത്. ഉടൻ തന്നെ അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി പിൻകാലിൽ നിവർന്ന് ബോക്സ് തട്ടി താഴെയിട്ടു. കയ്യിൽ ബോക്സ് കടിച്ചെടുത്ത് സ്ഥലംവിടാൻ ഒരുങ്ങുമ്പോഴാണ് ഉടമസ്ഥൻ തന്റെ പ്രവർത്തികളെല്ലാം ക്യാമറയിൽ പകർത്തുന്ന വിവരം നായ അറിയുന്നത്.

Read More: ബിലാൽ ലുക്കിൽ മമ്മൂട്ടി, ദൃശ്യം ലുക്കിൽ മോഹൻലാൽ; ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ

ബോക്സ് താഴെയിടണോ അതോ ഓടണോ എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിൽ നിസഹായനായി ഉടമയുടെ മുഖത്തേക്ക് ഉറ്റുനോക്കി നിൽക്കുന്ന നായയുടെ വീഡിയോ ചിരിയും ഓമനത്വവും നിറഞ്ഞതാണ്. കണ്ടുപിടിച്ചു കളഞ്ഞല്ലോ എന്ന ഭാവത്തിലുള്ള നായയുടെ നിൽപ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Story highlights- dog caught red handed while stealing food