dog

ക്ഷമയോടെ സിഗ്നലിന് കാത്തുനിന്ന് റോഡ് മുറിച്ച് കടക്കുന്ന നായ- ശ്രദ്ധ നേടി വീഡിയോ

അപകടങ്ങളും തിരക്കും കുറയ്ക്കാനാണ് റോഡുകളിൽ സിഗ്നലുകൾ ഉള്ളത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ്‌ കൂടുതലും സിഗ്‌നലുകൾ ശ്രദ്ധിക്കേണ്ടത്. ഇരുവശത്തിനിന്നുമുള്ള വാഹനങ്ങൾ നിർത്താനുള്ള സിഗ്‌നൽ വന്നതിനുശേഷം മാത്രം റോഡ് മുറിച്ചുകടക്കുക എന്നതൊക്കെ വളരെ വിരളമായി മാത്രം ആളുകൾ പാലിക്കുന്ന നിയമമാണ്. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. മനുഷ്യൻ കാറ്റിൽ പറത്തുന്ന നിയമങ്ങൾ എന്നാൽ മൃഗങ്ങൾ അതേപടി...

ഭക്ഷണം മോഷ്ടിക്കുന്നതിനിടയിൽ ക്യാമറ കണ്ടാൽ എന്തുചെയ്യും?; ചിരി പടർത്തി രസികൻ ഭാവങ്ങളുമായി നായ- വീഡിയോ

വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ സമയം പോകുന്നതറിയില്ല. കളിയും കുസൃതിയുമായി വീട് എപ്പോഴും ഉണർന്നിരിക്കും. കൃത്യ സമയത്ത് ഭക്ഷണം നൽകിയും ഒമാനിച്ചുമൊക്കെ വളർത്തിയാലും കൊതി തോന്നിയാൽ ഭക്ഷണം മോഷ്ടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മോഷ്ടിക്കുന്നതിനിടയിൽ ഇതെല്ലം ക്യാമറയിൽ പകർത്തുന്നുവെന്നു കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഉടമസ്ഥൻ കാണാതെ ഭക്ഷണം മോഷ്ടിക്കുന്ന ഒരു നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി...

കുഞ്ഞനിയത്തിക്ക് ഒരു പോറൽ പോലുമേൽക്കാതിരിക്കാൻ നായയുടെ ആക്രമണം ഏറ്റുവാങ്ങി; 90 തുന്നലുകളുമായി ഹൃദയം തൊട്ടൊരു സഹോദര സ്നേഹം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ബ്രിഡ്ജർ എന്ന ആറുവയസുകാരനാണ്. നായയുടെ ആക്രമണത്തിൽ നിന്നും അതിസാഹസികമായി സഹോദരിയെ രക്ഷിച്ച് പരിക്കുപറ്റിയ ബ്രിഡ്‌ജർ ഇന്ന് ഹീറോയായി മാറിയിരിക്കുകയാണ്. സഹോദരിയെ രക്ഷിക്കുന്നതിനിടെ മുഖത്തും ശരീരത്തുമായി മുറിവ് പറ്റിയ ബ്രിഡ്ജറിന് 90 തുന്നലുകൾ വേണ്ടിവന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നായുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയാണെങ്കിൽ അത് ഞാനായിക്കോട്ടെ എന്നായിരുന്നു...

മിക്ക വീടുകളിലേക്കും പഴങ്ങളും പച്ചക്കറികളുമടക്കം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ നായക്കുട്ടി

തലവാചകം വായിക്കുമ്പോള്‍ കൗതുകം തോന്നും പലര്‍ക്കും. ചിലര്‍ സംശയിച്ച് നെറ്റി ചുളിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ്. വീടുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന ഒരു നായയുണ്ട്. കഥകളിലും സിനിമകളിലുമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍. നായകള്‍ പലപ്പോഴും മനുഷ്യരുമായി അടുത്ത സ്‌നേഹബന്ധം പുലര്‍ത്താറുണ്ട്. ഇത് തെളിയിക്കുന്ന നിരവധി വാര്‍ത്തകളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ വീട്ടു സാധനങ്ങള്‍ കൃത്യമായി എത്തിച്ചു നല്‍കുന്ന...

പോസ്റ്റുമാനെ കാത്തിരിക്കുന്ന നായ; വിചിത്രം ഈ സൗഹൃദകഥ

നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് മൂസ കാത്തിരിക്കും. മഞ്ഞായാലും മഴയായാലും അയാൾ എത്തുന്നതുവരെ ആ ജനൽ അഴിക്കുള്ളിലൂടെ മൂസ അങ്ങനെ നോക്കിയിരിക്കും...പറഞ്ഞുവരുന്നത് ഒരു പ്രണയകഥയല്ല, ഒരു അപൂർവ സൗഹൃദത്തിന്റെ മനോഹരമായ കഥയാണ്. മൂസ എന്ന നായയും മിഷിഗണിലെ ഒരു പോസ്റ്റ്മാനും തമ്മിലുള്ള അപൂർവ സുഹൃദത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കുറച്ച് കാലങ്ങൾക്ക് മുൻപാണ് മൂസ...

അന്ധനായ മനുഷ്യന് മുന്നിലെ പ്രതിസന്ധി ‘എടുത്തുകളഞ്ഞ്’ നായയുടെ കരുതല്‍; ഹൃദയംതൊട്ട് ഒരു വീഡിയോ

മനുഷ്യരെപ്പോലെ തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട് മൃഗങ്ങളും. വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണ്. ഉടമകളോട് സ്‌നേഹവും വിശ്വസ്തതയുമുള്ള നായകളുടെ വീഡിയോകള്‍ ഏറ്റെടുക്കുന്നവരും നിരവധിയാണ്. ചിലപ്പോഴൊക്കെ പ്രായോഗിക ബുദ്ധിയുടെ കാര്യത്തിലും മനുഷ്യരെ ആശ്ചര്യപ്പെടുത്താറുണ്ട് നായകള്‍....

സഹോദരനെ ചേര്‍ത്തു നിര്‍ത്തി ഒരു ക്ഷമാപണം; നായയുടെ ‘സോറി’ ഏറ്റെടുത്ത് സൈബര്‍ലോകം

ഉള്ളുതൊട്ട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാകില്ലേ 'ഐ ആം സോറി'… 'എന്നോട് ക്ഷമിക്കണം' എന്ന്. ചിലര്‍ എങ്കിലും പറഞ്ഞിട്ടുണ്ടാകും. ക്ഷമ എന്ന ആ ഒരു വാക്കില്‍ ഉണ്ട് ഒരു ഹൃദയത്തിന്റെ നിറവ്. എന്നാല്‍ ചിലരെങ്കിലും തെറ്റ് ചെയ്താല്‍ അല്ലെങ്കില്‍ മനഃപൂര്‍വ്വം മറ്റൊരാളെ വേദനിപ്പിച്ചാല്‍ സോറി പറയാന്‍ തയാറാകില്ല. ക്ഷമ എന്ന വാക്ക് ജീവിതത്തിന്റെ നിഘണ്ടുവില്‍ പോലും കുറിച്ചിടാത്തവരുമുണ്ട്. ക്ഷമാപണത്തിന്റെ...

പൂച്ചക്കുഞ്ഞുങ്ങളെ കണ്ട് പിണങ്ങിയ നായയെ ആശ്വസിപ്പിച്ച് അമ്മപ്പൂച്ച- രസകരമായ വീഡിയോ

പുതിയ ഒരു അതിഥി വീട്ടിലേക്ക് എത്തുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ ചിലർ പുതിയ ആളെ ഉൾക്കൊള്ളാനാകാതെ അമ്പരന്നും അകന്നുമൊക്കെ നിൽക്കാറുണ്ട്. അത് മനുഷ്യന്റെ മാത്രം പ്രത്യേകതയല്ല. മൃഗങ്ങൾക്കും ഈ സ്വഭാവരീതിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഒരു വീഡിയോ. നായയും പൂച്ചയുമൊക്കെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന വീട്ടിലേക്ക് പൂച്ചയുടെ കുഞ്ഞുങ്ങൾ എത്തി. നായക്ക് ഈ പുതിയ അതിഥികളെ ഒട്ടും രസിച്ചില്ല...

ചെറുപ്പത്തിൽ വേർപിരിഞ്ഞ കൂടപ്പിറപ്പിനെ കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് പട്ടികുഞ്ഞുങ്ങൾ- അമ്പരപ്പിക്കുന്ന സ്നേഹക്കാഴ്ച

നാളുകൾക്ക് ശേഷം കുടുംബത്തെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും കൂടപ്പിറപ്പിനോടുള്ള സ്നേഹം വേറിട്ടതാണ്. എന്നാൽ മൃഗങ്ങളിലെ സഹോദര സ്നേഹം അധികം കാണാത്ത കാഴ്ചയുമാണ്. അതിനുകാരണം, പട്ടിയും പൂച്ചയുമെല്ലാം പിറന്നു വീഴുമ്പോൾ തന്നെ പലവഴിക്ക് പല സാഹചര്യങ്ങൾകൊണ്ട് പിരിയുന്നവരാണ്. ചെറുപ്പത്തിൽ നഷ്ട്ടമായ സഹോദരനെ പിന്നീട് കണ്ടുമുട്ടുന്നതും ആ സന്തോഷവുമൊക്കെ സിനിമകളിലൂടെ...

‘എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ’- മക്കളെ കുരച്ച് പേടിപ്പിച്ച ആൺപട്ടിയെ വിരട്ടി അമ്മ നായ- മാതൃത്വം നിറഞ്ഞൊരു വീഡിയോ

അമ്മ എന്ന വാക്കിനും ആ സ്ഥാനത്തിനും ഒരുപാട് പ്രത്യേകതകളുണ്ട്. മനുഷ്യനായാലും മൃഗങ്ങളായാലും അവർ മാതൃത്വത്തിലൂടെ പങ്കുവയ്ക്കുന്നത് അമൂല്യമായ ഒട്ടേറെ മുഹൂർത്തങ്ങളാണ്. മക്കൾക്ക് വേണ്ടി എന്തിനും തയ്യാറാകുന്നതാണ് അമ്മമാരുടെ പ്രത്യേകത. പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന കുഞ്ഞിനെ ഒന്ന് ആരെങ്കിലും തൊട്ടാൽ ഒരമ്മയും സഹിക്കില്ല. അങ്ങനെയൊരു സ്നേഹം നിറഞ്ഞ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കൗതുകവും...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....