ഇതായിരുന്നു സുശാന്ത് സിങ് രജ്പുത് ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യ രംഗം: വീഡിയോ

August 8, 2020
Ekta Kapoor shares Sushant Singh Rajputs first scene on television

മരണത്തെ പലപ്പോഴും ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് വിശേഷിപ്പിക്കാറുണ്ട് ചിലരെങ്കിലും. ശരിയാണെന്ന് തോന്നും പലപ്പോഴും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയല്ലെ മരണം കവരുന്നതും. ഇനിയും ഒട്ടേറെ കഥാപാത്രങ്ങളെ ചലച്ചിത്ര ആസ്വാദകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്നിട്ടും അടുത്തിടെ മരണം കവര്‍ന്നു സുശാന്ത് സിങ് രജ്പുത് എന്ന അതുല്യ കലാകാരനെ. കലാലോകത്തു നിന്നും മാഞ്ഞിട്ടില്ല സുശാന്തിന്റെ ഓര്‍മ്മകള്‍.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് സുശാന്ത് സിങ് രജ്പുതിന്റെ ക്യാമറയ്ക്ക് മുന്നിലെ ആദ്യ രംഗം. കൈ പോ ഛെയിലൂടെയാണ് ബോളിവഡ് സിനിമയിലേക്ക് സുശാന്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ടെലിവിഷന്‍ സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു സുശാന്ത് സിങ്. കിസ് ദേശ് മേന്‍ ഹേ മേരാ ദിലിലൂടെയാണ് താരം ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

സുശാന്ത് സിങിനെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ ക്യാമറാ രംഗം നിര്‍മാതാവായ ഏക്താ കപൂര്‍ പങ്കുവെച്ചത്. കിസ് ദേശ് മേന്‍ ഹേ മേരാ ദിലിലെ സുശാന്തിന്റെ ആമുഖ രംഗമാണ് ഇത്. വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു.

Read more: കരനെല്ലില്‍ ടൊവിനോയെ വിരിയിച്ച് ഡാവിഞ്ചി സുരേഷ്: അതിശയിപ്പിക്കുന്ന കലാസൃഷ്ടിക്ക് കൈയടി

‘നിരവധിപ്പേര്‍ എന്നേട് സുശാന്തിന്റെ ആദ്യ ക്യാമറാ രംഗത്തെക്കുറിച്ച് ചോദിച്ചു. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ആദ്യ രംഗം ഇതാണ്. അതായത് കിസ് ദേശ് മേന്‍ ഹേ മേരാ ദില്‍ എന്ന പരമ്പരയിലെ സുശാന്തിന്റെ ആദ്യ രംഗം. സുശാന്ത് പരമ്പരയിലെ സെക്കന്റ് ഹീറോ ആയിരുന്നു. എന്നാല്‍ അദ്ദേഹം അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യുമെന്നും ഉരയങ്ങളിലെത്തുമെന്നും എനിക്ക് അറിയാമായിരുന്നു. മനോഹരമായ ഈ പ്രകാശത്തിനും ശോഭിക്കുന്ന ആത്മാവിനുമായി സ്‌നേഹവും സമാധാനവും പ്രാര്‍ത്ഥനകളും സമര്‍പ്പിക്കുന്നു’. വീഡിയോ പങ്കുവെച്ചുകൊണ്ട് ഏക്താ കപൂര്‍ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

Story highlights: Ekta Kapoor shares Sushant Singh Rajputs first scene on television