ദുരിതബാധിതർക്ക് ആശ്വാസമാകണം; സൈക്കിൾ ചവിട്ടി കുഞ്ഞുബാലൻ സ്വരൂപിച്ചത് 3.7 ലക്ഷം രൂപ

August 9, 2020

ദുരന്തങ്ങൾ വിടാതെ പിന്തുടരുമ്പോൾ സ്വന്തം നാടിന് സഹായ ഹസ്‌തുവുമായി നിരവധിപ്പേർ എത്തുന്നുണ്ട്. അത്തരത്തിൽ കൊറോണ മഹാമാരി പിടിമുറുക്കിയ ഇന്ത്യക്ക് കരുതൽ ഏകാൻ സഹായ ഹസ്തവുമായി എത്തുകയാണ് അനീശ്വർ കുഞ്ചല എന്ന അഞ്ച് വയസുകാരൻ. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ പിപിഇ കിറ്റ് വാങ്ങുന്നതിന് വേണ്ടി 3.7 ലക്ഷം രൂപ സമാഹരിച്ചിരിക്കുകയാണ് ഈ കുരുന്ന് ബാലൻ.

ആന്ധ്രാ പ്രദേശ് സ്വദേശിയായ അനീശ്വർ മാതാപിതാക്കൾക്കൊപ്പം യു കെ യിലെ മാഞ്ചസ്റ്ററിലാണ് താമസം. ഒരു സന്നദ്ധ സംഘടന വഴി ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റുകൾ വാങ്ങി നൽകുന്നതിനായി മാഞ്ചസ്റ്ററിൽ കൂട്ടുകാരോടൊപ്പം 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി ക്യാംപെയിൻ സംഘടിപ്പിച്ചുകൊണ്ടാണ് ഈ കുരുന്ന് പണം സമ്പാദിച്ചത്. അനീശ്വറിനൊപ്പം തുടക്കത്തിൽ വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ 60 ലധികം ആളുകൾ ഈ ഉദ്യമത്തിൽ കൂടെക്കൂടിയിരിക്കുകയാണ്.

Read also: മലയാളത്തില ആദ്യത്തെ സോംബി മൂവി, പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ചിത്രം ‘രാ’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നേരത്തെ യു കെയിലെ നാഷ്ണൽ ഹെൽത്ത് സർവീസിന് വേണ്ടി പണം സ്വരൂപിക്കുന്നതിനായി 10 ദിവസം കൊണ്ട് 1000 ഹിറ്റ് എന്ന ക്യാംപെയിനും ഈ കുരുന്ന് ബാലൻ സംഘടിപ്പിച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Story Highlights: indian boy uk raise 37 lakh covid19 relief