അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ചില നിർദേശങ്ങൾ പാലിക്കണം- അലംകൃതയുടെ നിബന്ധനകൾ പങ്കുവെച്ച് സുപ്രിയ

August 4, 2020

സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അഞ്ചു വയസുകാരിയായ അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അലംകൃത തയ്യാറാക്കിയ ചില നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.

എല്ലാ കുട്ടികളെയും പോലെ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് അല്ലിയും കുറിച്ചിരിക്കുന്നത്. എന്നാൽ നിബന്ധനകൾ രസകരമാണ്. വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ഫോൺ ഉപയോഗിക്കരുത്, വെറുതെ ചുറ്റും നോക്കിയിരിക്കരുത് എന്നൊക്കെയാണ് അല്ലി എഴുതിയിരിക്കുന്നത്. ഏറ്റവും രസകരം അച്ഛനും അമ്മയും ചെയ്യേണ്ട കാര്യങ്ങളാണ്.എന്നെത്തന്നെ നോക്കിയിരിക്കണം, എനിക്ക് വേണ്ടി നിർത്താതെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അലിയുടെ നിർദേശങ്ങൾ.

എന്തായാലും ഈ നിർദേശങ്ങൾ ഒന്നും പാലിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും ഇറക്കിവിടാൻ സാധ്യത ഉണ്ടെന്നാണ് ആരാധകർ കമന്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ,അല്ലിയുടെ നോട്ട്ബുക്ക് മറിച്ചുനോക്കവെ കണ്ണിൽപെട്ട കൊവിഡ് നോട്ട് സുപ്രിയ പങ്കുവെച്ചിരുന്നു. മുൻപ് , ഫാദർസ് ഡേയ്ക്ക് പൃഥ്വിരാജിനായി അല്ലി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു. ‘ആടുജീവിതം’ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ്, മടങ്ങിയെത്തിയപ്പോൾ അല്ലി നൽകിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

Read More: ‘ഇതാണ് എന്റെ ലോകം; അന്ന് അല്ലിക്ക് വെറും രണ്ടുവയസ്’- ഓർമ്മചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

അതേസമയം, ആടുജീവിതത്തിനായി നടത്തിയ മേക്ക് ഓവറിൽ നിന്നും പഴയ രൂപത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. വീട്ടിൽ തന്നെ ജിമ്മിൽ പരീശീലനം നടത്തി രൂപത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പൃഥ്വിരാജ് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

Read More: supriya menon shares alamkritha’s note