കനത്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് മാൻ ഹോൾ അപ്രത്യക്ഷമായി; അഞ്ചു മണിക്കൂർ പെരുമഴയിൽ നിന്ന് അനേകരുടെ ജീവൻ രക്ഷിച്ച് ഒരു സ്ത്രീ- വീഡിയോ

August 7, 2020

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധിക്കിടയിൽ ആശങ്കയുയർത്തുകയാണ് പ്രളയ ഭീതി. രാജ്യത്തെ പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കേരളത്തിലെ പോലെത്തന്നെ മുംബൈയിലും മഴ നിർത്താതെ തുടരുകയും നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലുമായി. ഈ അവസ്ഥയിൽ മുംബൈയിലെ തുൾസി പൈപ്പ് റോഡിൽ നിന്നും കരുണ നിറഞ്ഞൊരു കാഴ്ച ശ്രദ്ധേയമാകുകയാണ്.

കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വഴിയിൽ സ്ഥിതി ചെയ്യുന്ന മാൻ ഹോൾ തിരിച്ചറിയാനാകാത്ത വിധം വെള്ളം നിറഞ്ഞിരിക്കുന്നു. മാൻ ഹോൾ അവിടെയുണ്ടെന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങളെ അറിയിക്കാൻ ഒരു സ്ത്രീ വെള്ളക്കെട്ടിന് സമീപം നിൽക്കുന്നതാണ് കാഴ്ച.

അവർ പെരുമഴയെ വകവെയ്ക്കാതെ വളരെ കരുതലോടെയാണ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ഏകദേശം അഞ്ചുമണിക്കൂറോളം സ്ത്രീ വഴിയിൽ നിന്ന് നിർദേശങ്ങൾ നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യവയസ്കയായ സ്ത്രീ കയ്യിലൊരു ഊന്നുവടിയുമായാണ് വഴിയിൽ നിന്നത്.

Read More: സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സ്വന്തം ജീവൻ പോലും പണയം വെച്ച് അത്രയും സമയം കൊണ്ട് അവർക്ക് എത്രയോ ആളുകളുടെ ജീവൻ രക്ഷയ്ക്കാൻ സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്. മറ്റൊരാൾക്ക് സഹായം ചെയ്യാനായി പലവട്ടം ആലോചിക്കുന്നവരുടെ മുന്നിൽ ഹീറോയാകുകയാണ് ഈ സ്ത്രീ.

Story highlights:women standing beside open man hole video