ഈ ആപ്പിള്‍ സ്റ്റോര്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും; ചിത്രങ്ങള്‍

September 15, 2020
Apple Store that floats on water opens in Singapore

മനുഷ്യന്റെ നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ആപ്പിള്‍ കമ്പനിയുടെ പുതിയ സ്റ്റോര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും നിരവധി സ്റ്റോറുകളുള്ള ആപ്പിള്‍ കമ്പിനിയുടെ പുതിയ സ്റ്റോര്‍ ഏറെ വ്യത്യസ്തമാണ്. കാരണം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരത്തിലാണ് ഈ സ്റ്റോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സിങ്കപ്പൂരിലാണ് പുതിയ സ്‌റ്റോര്‍. ഉപഭോക്താക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് സ്‌റ്റോര്‍ സമ്മാനിക്കുക. സിങ്കപ്പൂരിലെ തന്നെ ആപ്പിളിന്റെ മൂന്നാമത്തെ റീട്ടെയില്‍ ലൊക്കേഷനാണ് മറീന ബേയില്‍ വെള്ളത്തിലിരിക്കുന്ന ഈ സ്റ്റോര്‍. ഒരു ഫ്‌ളോട്ടിങ് വിളക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തരത്തിലൊരു നിര്‍മിതിയിലേക്ക് ആപ്പിള്‍ കമ്പനി എത്തിയത്.

Read more: 25 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ‘പറയുവാന്‍ ഇതാദ്യമായി…’ ഗാനം: നന്ദിയറിയിച്ച് ആന്‍ ശീതള്‍

ആപ്പിളിന്റെ ഈ സ്റ്റോര്‍ കാണാനായി തന്നെ നിരവധി പേര്‍ എത്തുന്നുണ്ട്. സ്റ്റോര്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മാത്രമല്ല നഗരത്തിന്റെ കാഴ്ചകള്‍ സ്റ്റോറില്‍ നിന്നും വീക്ഷിക്കാം. അതും 360 ഡിഗ്രി പനോരമിക് കാഴ്ച. കുഭഗോപുരാകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ സ്റ്റോറിന്റെ ഭൂരിഭാഗവും ഗ്ലാസ് ആണ്.

Story highlights: Apple Store that floats on water opens in Singapore