നടന വൈഭവത്തിലൂടെ അതിശയിപ്പിച്ച് വ്യത്യസ്തമായൊരു നൃത്താവിഷ്‌കാരം: വീഡിയോ

September 28, 2020
Flamenco-Kathak Fusion Dance

അതിഗംഭീരമായ നടന വൈഭവത്താല്‍ കാഴ്ചക്കാരുടെ മനം നിറയ്ക്കുകയാണ് മനോഹരമായ ഒരു നൃത്താവിഷ്‌കാരം. സ്‌നേഹ അജിത്, ശ്രീപ്രഭ ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഈ നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. കഥക്, ഫ്‌ളാമെങ്കൊ എന്നിവയുടെ ഫ്യൂഷനിലൂടെ ഒരുക്കിയിരിക്കുന്ന നൃത്താവിഷ്‌കാരം തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

സ്‌പെയിനിലെ പരമ്പരാഗതമായ ഒരു നൃത്തരൂപമാണ് ഫ്‌ളാമെങ്കൊ. കഥക് ആകട്ടെ ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയ നൃത്ത രൂപവുമാണ്. കഥകും ഫ്‌ളാമെങ്കൊയും കോര്‍ത്തിണക്കി ആവിഷ്‌കരിച്ചതിലൂടെ ഈസ്റ്റ്- വെസ്റ്റ് കലയുടെ കൂടിച്ചേരല്‍ക്കൂടിയാണ് ഈ നൃത്താവിഷ്‌കാരത്തില്‍ പ്രകടമാകുന്നത്.

Read more: രണ്ട് സ്‌കിപ്പിങ്ങ് റോപ്പും നാല് പേരും; കൈയടിക്കാതിരിക്കാന്‍ ആവില്ല അതിശയിപ്പിക്കുന്ന ഈ പ്രകടനത്തിന് മുമ്പില്‍: വീഡിയോ

നീരജ് ചഗിന്റെ കന്യ എന്ന ഗാനത്തിന്റെ അകമ്പടിയിലാണ് സ്‌നേഹയും ശ്രീപ്രഭയും ചേര്‍ന്ന് ചുവടുകള്‍ വയ്ക്കുന്നത്. നര്‍ത്തകിമാര്‍ ചേര്‍ന്നാണ് നൃത്താവിഷ്‌കാരത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. കോണ്‍വക്സ് ബെഹറിന്‍ ക്യാമറയും ലൈറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ബിജു ഹരിയാണ് എഡിറ്റിംഗ് എസിസ്റ്റന്റ്.

Story highlights: Flamenco-Kathak Fusion Dance