രണ്ട് സ്‌കിപ്പിങ്ങ് റോപ്പും നാല് പേരും; കൈയടിക്കാതിരിക്കാന്‍ ആവില്ല അതിശയിപ്പിക്കുന്ന ഈ പ്രകടനത്തിന് മുമ്പില്‍: വീഡിയോ

September 28, 2020
Four boys perform incredible stunts with skipping ropes

ലോകത്തിന്റെ പല കോണില്‍ നിന്നുമുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിനരികെ ഇക്കാലത്ത് നമുക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നവരുടെ എണ്ണവും ദിവസേന വര്‍ധിച്ചുവരികെയാണ്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു വീഡിയോ. ഒരു സ്‌കിപ്പ്ങ് വീഡിയോ ആണ് ഇത്. എന്നാല്‍ സ്‌കിപ്പിങ് സ്‌കില്ലിനു മുന്നില്‍ കൈയടിക്കാതിരിക്കാന്‍ ആവില്ല എന്നതാണ് വാസ്തവം. രണ്ട് സ്‌കിപ്പിങ് റോപ്പ് ഉപയോഗിച്ച് നാല് പേര്‍ ചേര്‍ന്നാണ് അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

Read more: ‘ആല്‍’-ക്കഹോളിക്; ആലിന്‍ ചുവട്ടില്‍ നിന്നും രസികന്‍ ചിത്രവുമായി രമേഷ് പിഷാരടി

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് ഇവരുടെ പ്രകടനം. നാല് യുവാക്കളേയും അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ഒരാളുടെ തോളില്‍ മറ്റൊരാള്‍ കയറിയിരുന്നും തലകീഴായി മറിഞ്ഞുമെല്ലാമാണ് ഇവരുടെ സ്‌കിപ്പിങ്. അതും കൃത്യമായ ഒരു താളത്തില്‍. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

Story highlights: Four boys perform incredible stunts with skipping ropes