സിനിമാ ചിത്രീകരണത്തിനിടെ വാട്ടര്‍ക്രാഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച് ജാക്കി ചാന്‍: വീഡിയോ

September 15, 2020
Jackie Chan nearly drowns, Vanguard movie set accident

ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ട് സിനിമാ ലോകത്തെ അതിശയിപ്പിക്കുന്ന താരമാണ് ജാക്കി ചാന്‍. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് പറയുകായാണ് താരം. വാന്‍ഗാര്‍ഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് അപകടത്തെക്കുറിച്ച് ജാക്കി ചാന്‍ മനസ്സുതുറന്നത്. വാട്ടര്‍ക്രാഫ്റ്റ് നദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ചലച്ചിത്രതാരം മിയാ മിക്യുയും ഉണ്ടായിരുന്നു വാട്ടര്‍ക്രാഫ്റ്റില്‍.

അപ്രതീക്ഷിതമായാണ് വാട്ടര്‍ക്രാഫ്റ്റ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു. എന്നാല്‍ കൃത്യമായ സമയത്ത് രക്ഷാപ്രവത്തകര്‍ എത്തിയതുകൊണ്ടു മാത്രമാണ് കുത്തൊഴുക്കുള്ള നദിയില്‍ നിന്നും രക്ഷപെടാന്‍ സാധിച്ചതെന്നും അഭിമുഖത്തില്‍ ജാക്കി ചാന്‍ പറഞ്ഞു.

അതേസമയം സ്റ്റാന്‍ലി ടോങ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വാന്‍ഗാര്‍ഡ്. ചിത്രം ഈ മാസം അവസാനത്തോടെ ചൈനയില്‍ റിലീസിനെത്തും.

Story highlights: Jackie Chan nearly drowns, Vanguard movie set accident