പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍

September 29, 2020
Kerala police about new bike delivery

പുതിയതായി ഇരുചക്ര വാഹനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ്. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹന ഡീലര്‍ സൗജന്യമായി നല്‍കണമെന്നാണ് ചട്ടം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ കേരളാ പൊലീസ് ഓര്‍മ്മപ്പെടുത്തിയത്.

കേന്ദ്രമോട്ടോര്‍ വാഹന ചട്ട പ്രകാരം 01.04.2016 മുതല്‍ തന്നെ കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മെറ്റും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതനുസരിച്ച് പ്രവര്‍ത്തിക്കാത്ത വാഹനഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ ക്കു പരാതി നല്‍കാവുന്നതാണ്.

Story highlights: Kerala police about new bike delivery