ചിരിക്കാതിരിക്കാനാവില്ല ഈ കുഞ്ഞുമോളുടെ ഒളിച്ചുകളി കണ്ടാൽ; കൗതുക വീഡിയോ

September 16, 2020

കുഞ്ഞുമക്കളുടെ ചിരി വീഡിയോകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. അത്തരത്തിൽ ഒരു കുഞ്ഞുമോളുടെ ഒളിച്ചുകളി വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതും നിരവധിപ്പേർ പങ്കുവയ്ക്കുന്നതും. രസകരമായ ഈ ഒളിച്ചുകളി വീഡിയോയിലെ താരം ഒരു കുഞ്ഞ് മിടുക്കിയാണ്. അച്ഛനൊപ്പം ഒളിച്ചുകളിക്കുകയാണ് ഈ കുഞ്ഞുമോൾ. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയിൽ ഓടിവന്ന് അച്ഛനോട് തന്നെ കണ്ടുപിടിക്കാൻ ആവശ്യപ്പെടുകയാണ് ഈ കുഞ്ഞുമോൾ.

ഈ കുഞ്ഞുമോൾ അച്ഛൻ കാണാതെ ഒളിച്ചിരുന്ന സ്ഥലമാണ് ഏറെ കൗതുകകരം. ഒരു ചില്ലു വാതിലിന് പുറകിലാണ് ഈ കുട്ടികുറുമ്പി ഒളിച്ചിരിക്കുന്നത്. അച്ഛൻ തന്നെ കാണാൻ കഴിയുന്നില്ല എന്ന് കരുതി ശ്വാസം പോലും അടക്കിപ്പിടിച്ച് വാതിലിന് പിന്നിൽ നിൽക്കുകയാണ് ഈ കുഞ്ഞുമോൾ. മകളുടെ ഈ ഒളിച്ചിരിക്കൽ കണ്ട് ചിരി അടക്കാൻ ആയില്ലെങ്കിലും മകളെ വിഷമിപ്പിക്കാതിരിക്കാൻ കണ്ട ഭാവം പോലും നടിക്കാതെ മകളെ അന്വേഷിക്കുകയാണ് അച്ഛൻ.

Read also:സംഗീതസംവിധാനം വിനീത് ശ്രീനിവാസന്‍, ആലാപനം ഭാര്യ ദിവ്യയും

മകളെ ഒരുപാട് സ്ഥലങ്ങളിൽ തിരയുന്നതും അവസാനം അച്ഛൻ ചില്ലുവാതിനരികിൽ എത്തുമ്പോൾ അച്ഛനെ ഇത്രയും നേരം പറ്റിച്ചതിന്റെ സന്തോഷത്തിൽ മകൾ പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. അച്ഛൻ ഡാനിയേൽ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ഈ അച്ഛനും മോൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights:Little girl funny hide and seek video