പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ; ആശംസകളുമായി ആരാധകർ

September 10, 2020

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള സ്നേഹം കൊണ്ടുമാണ് മഞ്ജു എന്നും ആരാധകർക്ക് പ്രിയപ്പെട്ട താരമാകുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന പ്രിയതാരത്തിന് ആശംസകളുമായി എത്തുകയാണ് ചലച്ചിത്രലോകവും ആരാധകരും.

അതേസമയം മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ആരാധകർ തയാറാക്കിയ മാഷപ്പ് വീഡിയോയും കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെയും മഞ്ജുവിനെക്കുറിച്ച് പ്രശസ്തരായവർ പറഞ്ഞ വാക്കുകളും കൂട്ടിയോജിപ്പിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അരുൺ കെ ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.

Read also:‘കണ്ണനെ കാണാത്ത കണ്ണെന്തിനാ’; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉമ്മച്ചിയുടെ പാട്ട് ഏറ്റെടുത്ത് സൈബർ ലോകം, ഹൃദയം തൊട്ട് വീഡിയോ

ചതുർമുഖം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, കയറ്റം എന്നി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Story Highlights: Manju Warrier Birthday