‘ഇങ്ങനെ സിമ്പിള്‍ ഡ്രസ്സ് ധരിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്ക്; അജുവിന് ടൊവിനോയുടെ രസകരമായ മറുപടി

September 2, 2020
Minnal Murali Tovino Thomas Instagram post viral

സിനിമയിലെ അഭിനയത്തിന് ഒപ്പം തന്നെ ചലച്ചിത്ര താരങ്ങളില്‍ ഏറെയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകാറുമുണ്ട്. എന്തിനേറെ പറയുന്നു താരങ്ങളുടെ ചില രസികന്‍ കമന്റുകള്‍ പോലും ആരാധകരില്‍ ചിരി നിറയ്ക്കാറുണ്ട്.

ടൊവിനോയുടെ ഒരു ചിത്രത്തിന് അജു വര്‍ഗീസ് നല്‍കിയ കമന്റും അതിന് ടൊവിനോ നല്‍കിയ മറുപടിയുമൊക്കെ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസമാണ് ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ ഇന്‍ഡ്രോ ആയിരുന്നു ടീസറില്‍. മികച്ച പ്രതികരണം നേടുകയും ചെയ്തു ടീസര്‍.

Read more: ഗതികെട്ടാല്‍ പുലി പുല്ലും തിന്നും; പൂച്ച ടാപ്പ് തുറന്ന് വെള്ളവും കുടിക്കും: വൈറല്‍ വീഡിയോ

ടീസര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ടൊവിനോ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. നടന്‍ അജു വര്‍ഗീസ് ടൊവിനോയുടെ ലുക്കിനെക്കുറിച്ചാണ് കമന്റ് ചെയ്തത്. എന്നാല്‍ അജുവിന്റെ കമന്റിന് ടൊവിനോ നല്‍കിയ മറുപടിയാണ് ചിരി നിറയ്ക്കുന്നത്. ‘ഇങ്ങനെ സിമ്പിള്‍ ഡ്രസ്സ് ധരിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ.. ഡോണ്ട് ദേ ലൈക്ക്’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.

മലാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സോഫിയ പോള്‍ ആണ് നിര്‍മാണം. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Minnal Murali Tovino Thomas Instagram post viral