മിയയ്ക്ക് സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബ്രൈഡൽ ഷവർ പാർട്ടി; ശ്രദ്ധനേടി വീഡിയോ

September 9, 2020

മലയാളികളുടെ ഇഷ്ടനടി മിയ ജോർജിന്റെ മനസമ്മതത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ മിയയ്ക്ക് സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ സർപ്രൈസ് ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. മിയയുടെ സഹോദരി ജിനിയും ഭർത്താവും ചേർന്നാണ് പാർട്ടിയ്ക്ക് നേതൃത്വം കൊടുത്തത്.

അടുത്തിടെയായിരുന്ന കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പുമായുള്ള മിയയുടെ മനസമ്മതം. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു മിയയുടെയും അശ്വിന്റെയും മനസമ്മതം. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിൽ പങ്കെടുത്തത്. സെപ്തംബറിലായിരിക്കും വിവാഹം.

Read also:‘പകുതിയിൽ കൂടുതൽ അമ്മയുടെ കാലുകൾ തേഞ്ഞു തീർന്നത് എനിക്ക് വേണ്ടി തന്നെയാവണം’; ഹൃദയംതൊട്ട് സബ് കലക്ടറുടെ കുറിപ്പ്

അതേസമയം മനസമ്മതത്തിന്റെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മിയയുടെ സഹോദരി ജിനിയുടെ യുട്യൂബ് ചാനലിലൂടെയാണ് ആരാധകര്‍ക്കായി മനസമ്മത വീഡിയോ പുറത്തുവിട്ടത്. വീഡിയോയുടെ ചിത്രീകരണവും എഡിറ്റിങുമൊക്കെ നിര്‍വഹിച്ചിരിക്കുന്നത് ജിനിയും ഭര്‍ത്താവും ചേര്‍ന്നാണ്.

Story Highlights: Miya Surprise Bridal Shower