ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ദുൽഖർ സൽമാൻ; പ്രഭാസിനെയും പിന്തള്ളി ആദ്യ പത്തിൽ പ്രിയതാരം

September 17, 2020

സിനിമാതാരങ്ങളുടെ വിജയം ഡിജിറ്റൽ കാലത്ത് സിനിമകൾക്കും ബോക്സ് ഓഫീസിനും അതീതമാണ്. ഒരു താരത്തിന്റെ ജനപ്രീതി നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ താരത്തെ കണ്ടെത്താൻ ടൈംസ് നൗ നടത്തിയ പഠനത്തിൽ മലയാളത്തിൽ നിന്നും ഇടം നേടിയത് ഒരേയൊരു താരമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ദുൽഖർ സൽമാനാണ് ഇടം നേടിയത്. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴാം സ്ഥാനമാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിലെ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള 10 സൗത്ത് ഇന്ത്യൻ താരങ്ങളാണ് പട്ടികയിലുള്ളത്. പ്രഭാസ്, സാമന്ത, രാകുൽ പ്രീത് സിംഗ്, വിജയ് ദേവരക്കോണ്ട, യഷ്, ദുൽഖർ സൽമാൻ എന്നിവരാണ് പട്ടികയിലിടം പിടിച്ചത്.

15.5 മില്യൺ ഫോളോവേഴ്‌സുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് രാകുൽ പ്രീത് സിംഗാണ്. തെലുങ്കിലും തമിഴിലും മാത്രമല്ല, ഹിന്ദി ചലച്ചിത്രമേഖലയിലും പ്രവർത്തിക്കുന്ന താരമാണ് രാകുൽ പ്രീത് സിംഗ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് രാകുൽ പ്രീത്.

രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാം സ്ഥാനത്ത് പൂജ ഹെഡ്ഗെയുമാണ്. തമന്നയാണ് നാലാം സ്ഥാനത്ത്. പിന്നാലെ രശ്‌മിക മന്ദാനയുമുണ്ട്. ആറാം സ്ഥാനത്ത് വിജയ് ദേവരക്കോണ്ടയാണ്‌. 8.7 മില്യൺ ആളുകളാണ് വിജയ് ദേവരക്കോണ്ടയെ ഫോളോ ചെയ്യുന്നത്.

6.4 മില്യൺ ഫോളോവേഴ്സാണ് ദുൽഖർ സൽമാന്. ബോളിവുഡ് സിനിമയിലും തെലുങ്ക് സിനിമയിലും സജീവമായതോടെയാണ് ദുൽഖർ സൽമാന് ആരാധകർ വർധിച്ചത്. മലയാളികളേക്കാൾ ആരാധകർ ദുൽഖർ സൽമാന് മറ്റു ഭാഷകളിലുണ്ട്. ദുൽഖറിന് പിന്നാലെയാണ് പ്രഭാസ്. ഒൻപതാം സ്ഥാനത്ത് റാണാ ദഗുബാട്ടിയും പത്താമതായി അനുഷ്ക ഷെട്ടിയുമുണ്ട്.

Story highlights- most followed South superstar on Instagram