Instagram

സഫലമാകാതെ പോയ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ മാധവന്‍; ചിത്രങ്ങള്‍

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള താരമാണ് തമിഴ്നടന്‍ മധവന്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചില മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ സഫലമാകാതെ പോയ ചില കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്ത ഗെറ്റപ്പാണ് ഓരോ ചിത്രങ്ങള്‍ക്കും. നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി രംഗത്തെത്തുന്നത്. എന്നാല്‍...

ആരാണെന്ന് അറിയാമോ ഈ ‘ബോബനും മോളിയും’- മാതാപിതാക്കളുടെ വിവാഹദിനത്തിലെ അപൂര്‍വ്വചിത്രം പങ്കുവെച്ച് പ്രിയതാരം

സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച മാതാപിതാക്കളുടെ ചിത്രം. കുഞ്ചാക്കോ ബോബന്റെ മാതാപിതാക്കളായ ബോബനേയും മോളിയേയും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. നടനും നിര്‍മാതാവും സംവിധായകനുമായിരുന്നു പിതാവ് ബോബന്‍ കുഞ്ചാക്കോ. 'അപ്പനും അമ്മയും.. ബോബനും മോളിയും...

സഹോദരിമാര്‍ക്കൊപ്പം അവധി ആഘോഷിച്ച് അഹാന: ചിത്രങ്ങള്‍

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. View this post on...

‘ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ’- നാടും പുഴയും പരിചയപ്പെടുത്തി അനുശ്രീ

നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെച്ച അനുശ്രീ, ഇപ്പോഴിതാ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. അനുശ്രീയുടെ നാടും പുഴയും കൂട്ടുകാരുമൊക്കെയാണ് വീഡിയോയിലുള്ളത്....

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ദുൽഖർ സൽമാൻ; പ്രഭാസിനെയും പിന്തള്ളി ആദ്യ പത്തിൽ പ്രിയതാരം

സിനിമാതാരങ്ങളുടെ വിജയം ഡിജിറ്റൽ കാലത്ത് സിനിമകൾക്കും ബോക്സ് ഓഫീസിനും അതീതമാണ്. ഒരു താരത്തിന്റെ ജനപ്രീതി നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ താരത്തെ കണ്ടെത്താൻ ടൈംസ് നൗ നടത്തിയ പഠനത്തിൽ മലയാളത്തിൽ നിന്നും ഇടം നേടിയത് ഒരേയൊരു താരമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം...

‘ഇങ്ങനെ സിമ്പിള്‍ ഡ്രസ്സ് ധരിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്ക്; അജുവിന് ടൊവിനോയുടെ രസകരമായ മറുപടി

സിനിമയിലെ അഭിനയത്തിന് ഒപ്പം തന്നെ ചലച്ചിത്ര താരങ്ങളില്‍ ഏറെയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകാറുമുണ്ട്. എന്തിനേറെ പറയുന്നു താരങ്ങളുടെ ചില രസികന്‍ കമന്റുകള്‍ പോലും ആരാധകരില്‍ ചിരി നിറയ്ക്കാറുണ്ട്. ടൊവിനോയുടെ ഒരു ചിത്രത്തിന് അജു വര്‍ഗീസ് നല്‍കിയ കമന്റും അതിന് ടൊവിനോ നല്‍കിയ മറുപടിയുമൊക്കെ ശ്രദ്ധ നേടുന്നു. കഴിഞ്ഞ...

സിനിമയിലല്ല, ജീവിതത്തില്‍ പ്രണയത്തെ ചേര്‍ത്തുപിടിച്ച് ദേവ് മോഹന്‍

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടനാണ് ദേവ് മോഹന്‍. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിപ്പിച്ചു ചിത്രത്തിലെ ഈ സൂഫിക്കാരന്‍. തന്റെ ജീവിതത്തിലെ പ്രണയിനിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹന്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. 'നീയെന്റെ ആത്മാവില്‍ പ്രകാശം നിറച്ചു. ഇതൊരു കഥയല്ല. ഒരു ദശാബ്ദമായി എനിക്ക് കരുത്തേകുന്ന കാര്യമാണ്. എന്റെ ജീവിതത്തിലെ നല്ല സമയത്തും...

തലയില്‍ ഒരു ഗ്ലാസ് പാലുമായി നീന്തിക്കയറി, ഒരു തുള്ളി പോലും കളയാതെ; നീന്തല്‍ താരത്തെ പ്രശംസിച്ച് സൈബര്‍ലോകം

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. സോഷ്യല്‍മീഡിയ ഉപയോഗ്താക്കളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. പലപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ്. തലയില്‍ ഒരു ഗ്ലാസ് പാലുമായി നീന്തുന്ന നീന്തല്‍ താരത്തിന്റേതാണ് ഈ...

‘എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ സമ്മാനിച്ചത്’; പ്രണയ ഓര്‍മ്മകളില്‍ നിറഞ്ഞ് ഭാവന

ചലച്ചിത്ര ആസ്വദാകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് നവീനൊപ്പമുള്ള മനോഹരചിത്രം ഭാവന പങ്കുവെച്ചു. എന്നാല്‍ ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നവീനുമായുള്ള പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു താരം. 'റോമിയോ എന്ന ചിത്രത്തിന്റെ എട്ടാംവര്‍ഷം. നമ്മുടെ ഒമ്പതാം വര്‍ഷവും....

‘ബച്ചന്‍കുഞ്ഞ്’; ഗിന്നസ് പക്രുവിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെള്ളിത്തിരയില്‍ അഭിനയവിസ്മയം തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്ര വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമായ ഗിന്നസ് പക്രു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ രൂപമാതൃകയിലുള്ള ഒരു ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. 'ബച്ചന്‍കുഞ്ഞ്' എന്നാണ് സമൂഹമാധ്യമങ്ങള്‍ ഈ...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...