മമ്മൂട്ടിക്കൊപ്പം ചേര്‍ന്നുനടന്ന് കുഞ്ഞുദുല്‍ഖര്‍; പതിറ്റാണ്ടുകളുടെ പഴക്കമുള്ള അപൂര്‍വ വീഡിയോ ശ്രദ്ധനേടുന്നു

September 7, 2020
Old Interview of Mammootty Viral Video

സോഷ്യല്‍മീഡിയ ഒന്നാകെ ആഘോഷമാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. മമ്മൂട്ടിയുടെ മാഷപ്പ് തയാറാക്കിയും പഴയകാല ചിത്രങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ടാണ് പലരും താരത്തിന് ആശംസകള്‍ നേരുന്നത്. മമ്മൂട്ടിയുടെ ഒരു പഴയകാല വീഡിയോയും ശ്രദ്ധ നേടുകയാണിപ്പോള്‍.

1992-ല്‍ ഖത്തറില്‍ വെച്ചു നടന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന സ്‌റ്റേജ് ഷോയുടെ ഭാഗമായുള്ള മമ്മൂട്ടിയുടെ ഒരു അഭിമുഖവും താരത്തിന് നല്‍കിയ സ്വീകരണവുമൊക്കെയാണ് വീഡിയോയില്‍. നിരവധി ചലച്ചിത്രതാരങ്ങളേയും വീഡിയോയില്‍ കാണാം. മമ്മൂട്ടിക്കൊപ്പും നിഴലുപോലെ ചേര്‍ന്നു നടക്കുന്ന കുഞ്ഞു ദുല്‍ഖറാണ് വീഡിയോയിലെ മറ്റൊരു ആകര്‍ഷണം. കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം. കൊച്ചിന്‍ ഹനീഫ, മുരളി, സൈനുദ്ധീന്‍, ലോഹിതദാസ്, ശോഭന, സിദ്ദിഖ്, തുടങ്ങിയവരുടെ നിറസാന്നിദ്ധ്യവുമുണ്ട് വീഡിയോയില്‍.

Read more: ‘നിസ്സാരം’; കാഴ്ചക്കാരെ അതിശയിപ്പിച്ച് ഒരു ഡ്രൈവിങ് സ്‌കില്‍: വൈറല്‍ വീഡിയോ

അതേസമയം മമ്മൂട്ടി നായകനായി വണ്‍ എന്ന ചിത്രമാണ് ഇനി പ്രേക്ഷകരിലേക്കെത്താനുള്ളത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് വണ്‍. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Old Interview of Mammootty Viral Video