തിരക്കഥാകൃത്തായി റഫീഖ് അഹമ്മദ്; ബോളിവുഡിൽ പ്രണയചിത്രം ഒരുങ്ങുന്നു

September 21, 2020

നിരവധി മനോഹരമായ ഗാനങ്ങളിലൂടെ മലയാളികൾക്ക് ഏറെ സ്വീകാര്യനാണ് റഫീഖ് അഹമ്മദ്. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഇപ്പോഴിതാ തിരക്കഥാകൃത്താവാകാൻ ഒരുങ്ങുകയാണ് റഫീഖ് അഹമ്മദ്. ബോളിവുഡ് ചിത്രത്തിലൂടെയാണ് അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിയ്ക്കുന്നത്.

വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് റഫീഖ് അഹമ്മദ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് പ്രണയകാവ്യ ഭംഗി ഉണ്ടാവണം എന്നതിനാലാണ് തിരക്കഥ റഫീഖ് അഹമ്മദിന് തിരക്കഥ നൽകിയത് എന്നാണ് വിജീഷ് മണി പറഞ്ഞത്. പ്രണയം മുഖ്യ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ന്യൂ ഡൽഹിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അതേസമയം ബോളിവുഡിലെ സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താൻ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

Read also: ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം; ലോകത്തിലെ അഞ്ച് കോടി ജനതയെ പിടികൂടി മറവിരോഗം

മുസ്തഫ അബ്ബാസ് നായകനായി എത്തുന്ന ചിത്രത്തിലെ നായിക മലയാളത്തിൽ നിന്നായിരിക്കും എന്നാണ് സൂചന. അതേസമയം ചിത്രം നവംബറിൽ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ഡൽഹിയും വയനാടുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. അടുത്ത ഫെബ്രുവരി പതിനാലിന് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.

Story Highlights: rafeeq ahamed debuts as scriptwriter in bollywood