മനോഹരമായ പ്രണയം പറഞ്ഞ് ആനിമേറ്റഡ് വീഡിയോ ഗാനം; ശ്രദ്ധനേടി റിബിന്‍ റിച്ചാര്‍ഡിന്റെ ‘ചെക്കെലെ’

September 19, 2020

എന്തിലും ഏതിലും വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. വ്യത്യസ്തമായ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ അവതരണത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഒരു വീഡിയോ ഗാനം. റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയ ആനിമേറ്റഡ് വീഡിയോ ഗാനമാണ് യുട്യൂബിൽ തരംഗമാകുന്നത്.

യുട്യൂബിൽ പങ്കുവയ്ക്കപ്പെട്ട ‘ചെക്കെലെ’ എന്നാരംഭിക്കുന്ന ആനിമേറ്റഡ് വീഡിയോ ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു. കേരളീയ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മനോഹര പ്രണയമാണ് ഈ വീഡിയോ ഗാനത്തിലൂടെ പറഞ്ഞിരിക്കുന്നത്. മനോഹരമായ പ്രണയവും ഗൃഹാതുരത്വവുമൊക്കെ മലയാളികൾക്ക് സമ്മാനിക്കുന്ന ഈ വീഡിയോ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടുതന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നതും. റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയ ഈ ഗാനത്തിന് പ്രിൻസ് വി മാത്യുവും, അർഫാൻ നുജൂം ചേർന്നാണ് ആനിമേഷൻ നല്കിയിരിക്കുന്നത്. 

Read also: ഈ ഗാനം ഒരുക്കിയതിന് നന്ദി; ‘നെവർ സേ ഗുഡ്ബൈ’ ഗാനം പങ്കുവെച്ച് സുശാന്തിന്റെ നായിക സജ്ഞന

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന്‍ റിച്ചാർഡിന്റെ വർക്കുകൾ നേരത്തേയും സോഷ്യൽ മീഡിയകളിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട നീരജ് മാധവിന്റെ പണി പാളി, അക്കരപ്പച്ച എന്നീ വിഡിയോകളുടെ മാസ്റ്ററിങ് നിർവഹിച്ചതും റിച്ചാർഡ് ആയിരുന്നു.

Story Highlights: ribin richard animation song