വെള്ളരിക്കാപട്ടണത്തിന് ആശംസകളുമായി സിനിമാലോകം

September 14, 2020
Vellarikka pattanam, Anil Kapoor R Madhavan wishes Manju warrier Soubin Shahir

പ്രഖ്യാപനം മുതല്‍ക്കേ സിനിമാ ലോകം ഏറ്റെടുത്തിരിക്കുകയാണ് വെള്ളരിക്കാപട്ടണം എന്ന സിനിമയെ. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഇന്ത്യന്‍ സിനിമാരംഗത്തെ നിരവധിപ്പേരാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ബോളിവുഡ് താരം അനില്‍ കപൂര്‍, തെന്നിന്ത്യന്‍ താരം മാധവന്‍, മലയാളി താരങ്ങളായ ടൊവിനോ തോമസ്, ബിജു മേനോന്‍, സംവിധായകരായ ഗൗതം വാസുദേവ്, പ്രിയദര്‍ശന്‍ തുടങ്ങിയവരെല്ലാം ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു.

മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും വെള്ളരിക്കാപ്പട്ടണം എന്ന സിനിമയ്ക്കുണ്ട്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രസംയോജനം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. മലയാളത്തിലെ നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വെള്ളരിക്കാപട്ടണത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചു. അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, രജിഷ വിജയന്‍, അനു സിതാര, അജു വര്‍ഗീസ്, നവ്യ നായര്‍, മാലാപാര്‍വതി, ഉണ്ണിമായ, റീനു മാത്യൂസ്, അനുമോള്‍, സലീം കുമാര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങളെല്ലാം പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

Story highlights: Vellarikka pattanam, Anil Kapoor R Madhavan wishes Manju warrier Soubin Shahir