പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 29,164 കൊവിഡ് കേസുകള്‍

2216 new covid cases reported in Kerala

ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നതും. 88,74,291 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി നിരക്കിലും രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ദിവസത്തിനിടെ 40,791 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ഇതോടെ 82,90,371 പേര്‍ രാജ്യത്താകെ കൊവിഡ് മുക്തരായി.

Read more: കൊവിഡ്ക്കാലം കുടുംബത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ചായ വില്‍ക്കാനിറങ്ങിയ 14-കാരന്‍

449 കൊവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,30,519 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,53,401 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Story highlights: 29,164 new covid positive cases reported in India